Home covid19 ഒമിക്രോണ്‍;കോവിഡ് വകഭേദം ത്വക്കില്‍ 21 മണിക്കൂറുകള്‍ അതിജീവിക്കും, പ്ലാസ്റ്റിക്കില്‍ 8 ദിവസങ്ങളും:രാജ്യത്ത് ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ്

ഒമിക്രോണ്‍;കോവിഡ് വകഭേദം ത്വക്കില്‍ 21 മണിക്കൂറുകള്‍ അതിജീവിക്കും, പ്ലാസ്റ്റിക്കില്‍ 8 ദിവസങ്ങളും:രാജ്യത്ത് ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ്

by ടാർസ്യുസ്

അതിവേഗം പടര്‍ന്ന് പിടിക്കുന്ന കോവിഡ് ഒമിക്രോണ്‍ വകഭേദം പ്രതലങ്ങളില്‍ കൂടുതല്‍ നേരം അതിജീവിക്കുമെന്ന് പുതിയ പഠനം. പുതിയ പഠനം അനുസരിച്ച്‌ ഒമിക്രോണ്‍ വകഭേദം ത്വക്കില്‍ 21 മണിക്കൂറുകള്‍ അതിജീവിക്കും. അതേസമയം പ്ലാസ്റ്റിക്കില്‍ വകഭേദം 8 ദിവസങ്ങള്‍ വരെ അതിജീവിക്കുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

SARS-CoV-2 വുഹാന്‍ സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങളാണ് പഠനം വിശകലനം ചെയ്തത്. പ്ലാസ്റ്റിക്, ത്വക്ക് പ്രതലങ്ങളില്‍, ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകള്‍ക്ക് വുഹാന്‍ സ്‌ട്രെയിനേക്കാള്‍ രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാന്‍ കഴിയുമെന്ന് പഠനം കണ്ടെത്തി.മനുഷ്യരുടെ ത്വക്കില്‍ ഒമിക്രോണ്‍ വകഭേദത്തിന് 21.1 മണിക്കൂറുകള്‍ അതിജീവിക്കാന്‍ കഴിയും, അതേസമയം വുഹാന്‍ സ്ട്രൈനിന് ത്വക്കില്‍ 8.6 മണിക്കൂറുകള്‍ അതിജീവിക്കാന്‍ സാധിക്കൂ. അതേസമയം ഗാമ വകഭേദത്തിന് 11 മണിക്കൂറുകളും, ഡെല്‍റ്റ വകഭേദത്തിന് 16.8 മണിക്കൂറുകളുമാണ് അതിജീവിക്കാന്‍ സാധ്യതയെന്നും കണ്ടെത്തി.ആല്‍ഫ, ബീറ്റ വകഭേദങ്ങളുടെ അതിജീവന സാധ്യത ഏകദേശം സമാനമാണ്. ആല്‍ഫാ വകഭേദം ത്വക്കില്‍ 19.6 മണിക്കൂറുകളും ബീറ്റാ വകഭേദം 19.1 മണിക്കൂറുകളുമാണ് അതിജീവിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളില്‍ ഏറ്റവും കൂടുതല്‍ അതിജീവന സാധ്യതയുള്ളത് ഒമിക്രോണ്‍ വകഭേദത്തിനാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിലും ഏറ്റവും കൂടുതല്‍ സമയം അതിജീവന സാധ്യതയുള്ളത് ഒമിക്രോണ്‍ വകഭേദത്തിന് തന്നെയാണ്. ഇത് വുഹാന്‍ സ്‌ട്രെയിനിനേക്കാള്‍ 3 മടങ്ങ്‌ കൂടുതലാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ പ്ലാസ്റ്റിക്കില്‍ അതിജീവന സമയം 193.5 മണിക്കൂറുകളാണ്. ആല്‍ഫാ വകഭേദത്തിനും സമാനമായ അതിജീവന സമയമാണ് ഉണ്ടായിരുന്നത്. ആല്‍ഫാ വകഭേദത്തിന് ഇത് 191.3 മണിക്കൂറുകള്‍ ആയിരുന്നു.

വുഹാന്‍ സ്‌ട്രെയിന്‍ പ്ലാസ്റ്റിക്കില്‍ 56 മണിക്കൂറുകള്‍ മാത്രമായിരുന്നു അതിജീവിച്ചിരുന്നത്. ഗാമ വകഭേദം 59.3 മണിക്കൂറുകളും, ഡെല്‍റ്റ വകഭേദം 114 മണിക്കൂറുകളും, ബീറ്റാ വകഭേദം 156.6 മണിക്കൂറുകളും പ്ലാസ്റ്റിക്കില്‍ അതിജീവിക്കുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ ഉയര്‍ന്നു. ഇന്നലെ 19.59 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 16.1 ആയിരുന്നു. 3,06,357 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 573 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

നിലവില്‍ രോഗം ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 22,02,472 പേരാണ്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ രാജ്യത്ത് 1,63,84,39,207 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group