ഹരിയാനയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കര്‍ഷകരുടെ തല അടിച്ചുപൊട്ടിക്കാന്‍ ഉന്നതവൃത്തം പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന്റെ വിഡിയോ പുറത്ത്. കര്‍ണല്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്(എസ്ഡിഎം) ആയുഷ് സിന്‍ഹയാണ് കര്‍ഷകരെ കായികമായി നേരിടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് കര്‍ണലില്‍ നടന്ന ബിജെപി യോഗത്തിനെതിരെ നടന്ന കര്‍ഷക മാര്‍ച്ചിനെ പൊലീസ് ശക്തമായാണ് നേരിട്ടത്. യോഗസ്ഥലത്തേക്ക് നടന്ന മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്ത് കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഓം പ്രകാശ് ധന്‍ക്കര്‍ തുടങ്ങിയ പ്രമുഖരാണ് യോഗത്തില്‍ പങ്കെടുത്തത്.
കാര്യം വളരെ വ്യക്തവും ലളിതവുമാണ്. ആരായാലും എവിടെനിന്നു വന്നവരായാലും ഒരുത്തനെയും യോഗസ്ഥലത്ത് എത്താന്‍ അനുവദിക്കരുത്. ഇത് ലംഘിക്കാന്‍ എന്തു വിലകൊടുത്തും അനുവദിക്കില്ല. ശക്തമായി തന്നെ അവരെ ലാത്തികൊണ്ട് അടിക്കുക. ഒരു നിര്‍ദേശത്തിനും കാത്തിരിക്കേണ്ട. നന്നായി തന്നെ പെരുമാറുക. ഏതെങ്കിലും സമരക്കാരന് ഇവിടെയെത്തിയിട്ടുണ്ടെങ്കില്‍ അവന്റെ തല അടിച്ചുപൊട്ടിച്ചിരിക്കണം-വിഡിയോയില്‍ സിന്‍ഹ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്നത് വ്യക്തമാണ്.