Home Featured ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ഋഷഭ് ഷെട്ടി,മികച്ച മലയാള സിനിമ ‘സൗദി വെള്ളക്ക’

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ഋഷഭ് ഷെട്ടി,മികച്ച മലയാള സിനിമ ‘സൗദി വെള്ളക്ക’

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ- ഋഷഭ് ഷെട്ടി, മികച്ച നടി- നിത്യാ മേനോൻ, മാനസി പരേഖ്. മികച്ച മലയാള സിനിമയായി തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയെ തെരഞ്ഞെടുത്തു. ജനപ്രിയ ചിത്രമായി കാന്താരയെ തെരഞ്ഞെടുത്തു. മികച്ച ചിത്രം- ആട്ടംസിനിമാ നിരൂപണം- ദീപക് ദുഹ, തിരക്കഥ- കൗശിക് സർക്കാർ(മോനോ നോ അവേർ), സംഗീത സംവിധാനം(നോൺ ഫീച്ചർ)- വിശാൽ ഭരദ്വാജ്(ഫർസാദ്), ഡോക്യുമെൻ്ററി- മർമേഴ്സ് ഓഫ് ദി ജംഗിൾ, 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരി​ഗണിച്ചത്. ദാദാസാഹേബ് ഫാൽക്കെ അവാർഡുകൾ പിന്നീട് പ്രഖ്യാപിക്കും.

അഭിനയമില്ലാതെ ജീവിതമില്ല; അധ്യാപനവും ഒരു പെര്‍ഫോമൻസ് ആയാണ് കാണുന്നത്”: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബീന ആര്‍ ചന്ദ്രൻ

ചെറുതൊന്നുമല്ല, മികച്ച നടിയുടെ പുരസ്‌കാരം തന്നെ ആദ്യ ചിത്രത്തിലൂടെ കരസ്ഥമാക്കിയിരിക്കുകയാണ് ബീന ആർ ചന്ദ്രൻ എന്ന അദ്ധ്യാപിക. ഉർവ്വശിയെപ്പോലെ തഴക്കവും പഴക്കവും എന്ന മലയാളത്തിന്റെ മികച്ച ഒരു അഭിനേതാവുമായി കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പങ്കിട്ടതിന്റെ ഞെട്ടല്‍ ബീന ടീച്ചർക്ക് മാറിയിട്ടില്ല.ഉർവ്വശിയെപ്പോലെ ഒരു നടിയോടൊപ്പം ഇത്തരത്തിലുള്ള ഒരു അവാർഡ് കരസ്ഥമാക്കി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ബീന ആർ ചന്ദ്രൻ കൈരളി ന്യൂസിനോട് പ്രതിയ്ക്കരിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം വലിയ സന്തോഷത്തിലാണ്.

ഫാസില്‍ റസാഖ് സംവിധാനം ചെയ്ത രണ്ട് ഹ്രസ്വചിത്രങ്ങള്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമ ചെയ്യാൻ പോകുകയാണെന്നും ഞാനാണ് പ്രധാന നടി എന്നും ഫാസില്‍ പറയുന്നത്. കൊറേ കാലമായി അമേച്വർ നാടകരംഗത്ത് തുടരുന്നയാളാണ്.അഭിനയമില്ലാതെ ജീവിതമില്ല. അധ്യാപനവും ഒരു പെർഫോമൻസ് ആയാണ് കാണുന്നത്. ക്ലാസ്സ്‌റൂം ഒരു വേദിയായാണ് കരുതുന്നത്. വിദ്യാര്ഥികളെല്ലാം എന്റെ സഹ അഭിനേതാക്കളാണ്. സ്കൂള്‍ കഴിഞ്ഞാല്‍ നാടകത്തിന് പോകും. സിനിമകളെക്കുറിച്ച്‌ സ്വപ്നം കാണാറില്ല. ഇതൊരു നിമിത്തമാണ് എന്ന് കരുതുന്നുവെന്നും ബീന ആർ ചന്ദ്രൻ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group