Home covid19 ആശ്വാസം:രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ കുറയുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 8.9 ലക്ഷമായി കുറഞ്ഞു

ആശ്വാസം:രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ കുറയുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 8.9 ലക്ഷമായി കുറഞ്ഞു

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 71,365 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മുഴുവന്‍ കോവിഡ് ​കേസുകളുടെ എണ്ണം ഇതോടെ 4,24,10,976 ആയി. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 8,92,828 ആയി കുറഞ്ഞു. 1,72,211 പേര്‍ രോഗമുക്തി നേടി. 1217 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് മഹാമാരിക്ക് കീഴടങ്ങിയവരുടെ എണ്ണം 6,05,279 ആയി.
ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 1,02,063​ കേസുകളുടെ കുറവുണ്ടായി. ഇതുവരെ 170 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group