ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബോല ഗ്രാമപഞ്ചായത്തിന്റെ റോഡിന് ‘പതുഗിരി നാഥുറാം ഗോഡ്‌സെ രാസ്തേ’ എന്ന് പേരിട്ടതിനെത്തുടർന്ന് വിവാദം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബോല ഗ്രാമത്തിലെ പഞ്ചായത്ത് അധികൃതർ തിങ്കളാഴ്ച നാഥുറാം ഗോഡ്‌സെയുടെ ഒരു ഇന്റീരിയർ റോഡിന് പേരിട്ടിരിക്കുന്ന സൈൻബോർഡ് നീക്കം ചെയ്തു.
ഉഡുപ്പിയിലെ ബോലോ ഗ്രാമത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് സൈൻബോർഡിൽ ‘പദുഗിരി നാഥുറാം ഗോഡ്‌സെ രാസ്ഥേ’ എന്ന് എഴുതിയിരുന്നു. ശനിയാഴ്ച റോഡ് സൈനേജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലെത്തി റോഡിന് പേരിട്ടതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടു.
കർണാടക ഊർജ മന്ത്രി വി സുനിൽ കുമാറിന്റെ മണ്ഡലമാണ് കാർക്കള താലൂക്കിലെ ബോലോ ഗ്രാമപഞ്ചായത്ത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പോലീസിന്റെ സഹായത്തോടെ നെയിം ബോർഡ് നീക്കം ചെയ്തു.