Home Featured ലോകകപ്പ് ക്രിക്കറ്റ് : അയർലൻഡ്, സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീമുകളുടെ സ്‌പോൺസറായി നന്ദിനി

ലോകകപ്പ് ക്രിക്കറ്റ് : അയർലൻഡ്, സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീമുകളുടെ സ്‌പോൺസറായി നന്ദിനി

കർണാടക മില്‍ക് ഫെഡറേഷന്റെ ബ്രാൻഡായ നന്ദിനി ഈ വർഷം നടക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റില്‍ സ്കോട്ട്‍ലൻഡ്, അയർലൻഡ് ടീമുകളുടെ സ്പോണ്‍സർമാരാവും.നന്ദിനിയെ ലോക ബ്രാൻഡാക്കി മാറ്റുന്നതിന് മുന്നോടിയായാണ് ഈ തീരുമാനമെന്ന് കെ.എം.എഫ് എം.ഡി എം.കെ. ജഗദീഷ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നന്ദിനിക്ക് സ്റ്റോറുകളുണ്ട്. സിംഗപ്പൂരിലും സാന്നിധ്യമുണ്ട്.

അമേരിക്കയില്‍ നന്ദിനിയുടെ മധുരവിഭവങ്ങള്‍ വില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, കെ.എം.എഫിന്റെ നീക്കത്തെ വിമർശിച്ച്‌ ഇൻഫോസിസ് മുൻ സി.എഫ്.ഒ ടി.വി. മോഹൻദാസ് പൈ അടക്കമുള്ളവർ രംഗത്തുവന്നു.കെ.എം.എഫിന്റെ നടപടിയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച മോഹൻദാസ് പൈ, കർണാടകയിലെ കന്നടിഗരുടെ പണംകൊണ്ട് വിദേശ ടീമുകളെ സ്പോണ്‍സർ ചെയ്യുന്നതുകൊണ്ട് എന്ത് ലാഭമെന്ന് എക്സില്‍ ചോദിച്ചു. എന്നാല്‍, നന്ദിനിയുടെ 85 ശതമാനം വരുമാനവും കർഷകർക്കാണ് ലഭിക്കുന്നതെന്നും പ്രൊഡക്‌ട് പ്രമോഷന്റെ ഭാഗമായാണ് സ്പോണ്‍സർഷിപ്പെന്നും കെ.എം.എഫ് പ്രതികരിച്ചു.

ഇലക്‌ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ഇന്ത്യയില്‍ കൊണ്ടുവരും; ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലും മുംബൈയിലും ബെംഗളൂരുവിലും സര്‍വീസ

ഡല്‍ഹി: ഇലക്‌ട്രിക് എയര്‍ ടാക്‌സി സര്‍വീസ് 2026ല്‍ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ലൈന്‍ കമ്ബനിയായ ഇന്‍ഡിഗോയുടെ കീഴിലുള്ള ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ്, യുഎസ് കമ്ബനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍ എന്നിവരാണ് ഇതിന് വേണ്ടി തയ്യാറെടുക്കുന്നത്.ഡല്‍ഹിയിലും മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തില്‍ എയര്‍ ടാക്‌സി സര്‍വീസ് വരും.ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റില്‍ യാത്ര ഇതോടെ സാധ്യമാകും.

2000 മുതല്‍ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റര്‍ വരുന്ന ഈ ദൂരം കാറില്‍ പോകാന്‍ തിരക്കുള്ള സാഹചര്യത്തില്‍ ഒന്നര മണിക്കൂര്‍ വേണ്ടിവരും.പൈലറ്റ് കൂടാതെ 4 പേര്‍ക്ക് യാത്ര ചെയ്യാം. വെര്‍ട്ടിക്കല്‍ ടേക്ക്‌ഓഫ്, ലാന്‍ഡിങ് ശേഷികളുള്ള 200 ഇലക്‌ട്രിക് വിമാനങ്ങള്‍ ആര്‍ച്ചര്‍ ഏവിയേഷന്‍ നല്‍കും.

You may also like

error: Content is protected !!
Join Our WhatsApp Group