Home Featured ബെംഗളൂരു : വിപണിയില്‍ നന്ദിനി നെയ്‌ക്ക് പ്രിയമേറുന്നു

ബെംഗളൂരു : വിപണിയില്‍ നന്ദിനി നെയ്‌ക്ക് പ്രിയമേറുന്നു

ബെംഗളൂരു : വിപണിയില്‍ നന്ദിനി നെയ്‌ക്ക് പ്രിയമേറുന്നു . ഇപ്പോള്‍ കൂടുതല്‍ നെയ്യ് ആവശ്യപ്പെട്ടെത്തിയിരിക്കുകയാണ് കർണാടകയിലെ ക്ഷേത്രങ്ങള്‍.ലഡ്ഡു പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് ചേർത്ത നെയ്യ് ഉപയോഗിക്കുന്നത് വിവാദമായതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് കർണാടക മില്‍ക്ക് ഫെഡറേഷൻ (കെഎംഎഫ്) നിർമ്മിക്കുന്ന നന്ദിനി നെയ്യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് .ഡിമാന്റേറിയതോടെ കെ എം എഫ് ശുദ്ധമായ പശുവിൻ നെയ്യിന്റെ സംഭരണം വർധിപ്പിച്ചിരിക്കുകയാണ്..അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 350 ടണ്‍ നെയ്യ് വിതരണം ചെയ്യുന്നതിനായി കെഎംഎഫിന് ടിടിഡി പുതിയ ടെൻഡറുകളും നല്‍കി .

ഇതിനകം 250 ടണ്‍ നെയ്യാണ് നന്ദിനി തിരുപ്പതിയിലേയ്‌ക്ക് നല്‍കിയത് . ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ നന്ദിനി നെയ്യ് ഉപയോഗിക്കുമെന്നും അധിക അളവ് വാങ്ങുന്നതിന് പുതിയ ടെൻഡറുകള്‍ നടത്തുമെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പറഞ്ഞു.ഭക്തർക്കുള്ള പ്രസാദവും മറ്റ് ഭക്ഷണസാധനങ്ങളും തയ്യാറാക്കുന്നതില്‍ നന്ദിനി നെയ്യ് ഉപയോഗിക്കണമെന്ന് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയതിനെത്തുടർന്ന് കർണാടകയിലുടനീളമുള്ള നിരവധി മതസ്ഥാപനങ്ങളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും കെഎംഎഫ് ഇപ്പോള്‍ ഓർഡറുകളാല്‍ നിറഞ്ഞിരിക്കുകയാണ്

.കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ധർമ്മസ്ഥല, കൊല്ലൂർ മൂകാംബിക ക്ഷേത്രം, കടീല്‍ ദുർഗാ പരമേശ്വരി ക്ഷേത്രം, കർണാടകയിലെ മറ്റുള്ളവ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ നെയ്യ് ആവശ്യപ്പെട്ട് ഓർഡറുകള്‍ വന്നിരിക്കുന്നത് . ‘ ഇത് കൂടാതെ 2,500 ടണ്‍ നെയ്യ് ചില്ലറ വില്‍പ്പനയ്‌ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 7,500 ടണ്‍ നെയ്യ്, ടിടിഡിക്ക് ആവശ്യമുള്ളത്ര വിതരണം ചെയ്യാൻ തയ്യാറാണ്, – കെഎംഎഫ് മാനേജിംഗ് ഡയറക്ടർ എം കെ ജഗദീഷ്.ഡിമാൻഡിലെ കുതിച്ചുചാട്ടം കണക്കിലെടുത്ത്, 6,000 ടണ്‍ വെണ്ണയുടെ അധിക സ്റ്റോക്ക് കെഎംഎഫ് നിലനിർത്തുന്നുമുണ്ട് .

നെയ്യിന് ക്ഷാമം ഉണ്ടാകില്ലെന്നും കെഎംഎഫ് അറിയിച്ചു. ശുദ്ധമായ പശുവിൻ നെയ്യ് സുരക്ഷിതമായി എത്തിക്കുന്നത് ഉറപ്പാക്കാൻ, ഉല്‍പ്പന്നം കൊണ്ടുപോകുന്ന എല്ലാ ടാങ്കറുകളിലും കെഎംഎഫ് ജിപിഎസ് ട്രാക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ കെഎംഎഫ് നെയ്യ് കിലോയ്‌ക്ക് 475 രൂപയ്‌ക്കാണ് ടിടിഡി സംഭരിക്കുന്നത്.

പാര്‍ക്കിങ് ഏരിയയില്‍ നിന്നും ബൈക്കെടുക്കാൻ പോയതാണ്.പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയര്‍ഷോ ദുരന്തത്തില്‍ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

ചെന്നൈ മറീന ബീച്ചില്‍ കഴിഞ്ഞ ദിവസം ഐഎഎഫ് എയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേർ മരിച്ചുവെന്ന വാർത്ത ഏവരിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.വളരെ സന്തോഷത്തോടെ കുടുംബത്തെയടക്കം കൂട്ടി പരിപാടി കാണാനെത്തിയവർക്ക് ഒടുവില്‍ കാണേണ്ടി വന്നത് പലരുടെയും ഈറൻ അണിയിക്കുന്ന കണ്ണുകള്‍ ആയിരുന്നു.അത്തരത്തിലൊരു സങ്കടപ്പെടുത്തുന്ന പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ശിവരഞ്ജിനി എന്ന യുവതിയുടേതാണ് ഈ പ്രതികരണം. അന്നുണ്ടായ തിക്കിലും തിരക്കിലുംപെ ട്ട് മരിച്ച അഞ്ച് പേരില്‍ ഇവരുടെ ഭർത്താവ് കാർത്തികേയനും ഉള്‍പ്പെട്ടിരുന്നു.

തിരുവട്രിയൂർ സ്വദേശിയായ കാർത്തികേയൻ ഒരു പ്രൈവറ്റ് ലോജിസ്റ്റിക്സ് കമ്ബനിയില്‍ ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം പരിപാടി കാണാൻ കുടുംബവുമായി കാർത്തികേയൻ മറീന ബീച്ചില്‍ എത്തിയിരുന്നു.പരിപാടി കഴിഞ്ഞതോടെ പാർക്കിങ് സ്ഥലത്ത് നിന്നും ബൈക്കെടുക്കാൻ പോയ കാർത്തികേയൻ തിക്കിലും തിരക്കിലുംപെട്ട മരണപ്പെടുകയായിരുന്നു എന്നാണ് ശിവരഞ്ജിനി പറഞ്ഞത്. ” പാർക്ക് ചെയ്ത ബൈക്കുമായി തിരികെ വരൻ പോയതായിരുന്നു കാർത്തികേയൻ.

എന്നാല്‍ ഫോണ്‍ വിളിച്ചിട്ടും അറ്റൻഡ് ചെയ്തില്ല. തുടർന്ന് ഞാൻ രണ്ട് മണിക്കൂറോളം അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു. തുടർന്ന് വീണ്ടും ഫോണ്‍ ചെയ്തതോടെ മറ്റൊരാള്‍ ഫോണ്‍ അറ്റൻഡ് ചെയ്യുകയും കാർത്തികേയൻ കുഴഞ്ഞുവീണുവെന്ന് അറിയിക്കുകയും ഉടൻ സ്ഥലത്തെത്തണമെന്ന് എന്നോട് പറയുകയും ചെയ്തു.”- ശിവരഞ്ജിനി പറഞ്ഞു.തുടർന്ന് സംഭവ സ്ഥലത്തെത്തിയ താൻ കാർത്തികേയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അവർ ഒരു ദേശീയ മാധ്യമത്തോടെ പ്രതികരിച്ചു. കാർത്തികേയന്റെ മരണകാരണം കണ്ടെത്താൻ വൈകിയതോടെ മൃതദേഹം വൈകിയാണ് ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങിയതെന്നും അവർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group