Home Featured ഐ.എസ്.എല്‍ ഫുട്ബാളിന്റെ ഔദ്യോഗിക സ്പോണ്‍സറായി നന്ദിനി

ഐ.എസ്.എല്‍ ഫുട്ബാളിന്റെ ഔദ്യോഗിക സ്പോണ്‍സറായി നന്ദിനി

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാള്‍ ടൂർണമെന്റിന്റെ ഔദ്യോഗിക സ്പോണ്‍സറായി കർണാടക മില്‍ക്ക് ഫെഡറേഷന്റെ ബ്രാൻഡായ നന്ദിനി.ഈ വർഷത്തെ ട്വന്റി – ട്വന്റി വേള്‍ഡ് കപ്പില്‍ അയർലൻഡ്, സ്കോട്ട്ലൻഡ് ടീമുകളുടെ ഔദ്യോഗിക സ്പോണ്‍സറായതിനു ശേഷം ഈ വർഷം രണ്ടാമത്തെ പ്രധാന ടൂർണമെന്റിലാണ് നന്ദിനി ബ്രാൻഡ് സ്പോണ്‍സറാവുന്നത്.

ദക്ഷിണേന്ത്യൻ മാർക്കറ്റിനു ശേഷം ഉത്തരേന്ത്യൻ മാർക്കറ്റിലേക്കും ചുവട് വെക്കാനൊരുങ്ങുകയാണ് കമ്ബനി. നന്ദിനി സ്പ്ലാശ് എന്ന പേരില്‍ എനർജി ഡ്രിങ്കുകളുമായി യു.എസ് മാർക്കറ്റിലും ബ്രാൻഡ് കൈവെച്ചിട്ടുണ്ട്

ഉദ്യോഗസ്ഥരെയും കുടുക്കി ഞെട്ടിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ്; റെയില്‍വേ ജീവനക്കാരന്റെ 9 ലക്ഷം രൂപ കവര്‍ന്നതായി പരാതി

സിബിഐ (CBI) ഉദ്യോഗസ്ഥരെന്ന് വ്യാജേന അവതരിപ്പിച്ച്‌ ഒരു റെയില്‍വേ ഉദ്യോഗസ്ഥനില്‍ (Railway Employee) നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാണെന്ന് ഭീഷണിപ്പെടുത്തിയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാർ (Online Fraud) ഇയാളെ വലയില്‍ വീഴ്ത്തിയത്.സിഎസ്‌എംടി സ്റ്റേഷനിലെ ചീഫ് ഇലക്‌ട്രിക്കല്‍ എൻജിനീയര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടത്. ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇദ്ദേഹത്തിന്റെ നമ്ബർ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൊബൈല്‍ നമ്ബർ റദ്ദാക്കപ്പെടുമെന്നും പറഞ്ഞാണ് ഭീഷണി തുടങ്ങിയത്.

മൊബൈല്‍ നമ്ബര്‍ റദ്ദാക്കപ്പെടുമെന്നും ഇതൊഴിവാക്കാന്‍ പൂജ്യത്തില്‍ അമര്‍ത്തണമെന്നുമായിരുന്നു ആദ്യ സന്ദേശം. ഇത്തരത്തില്‍ പൂജ്യത്തില്‍ അമര്‍ത്തിയതോടെ ഒരു വിഡിയോ കോള്‍ വന്നു. സന്ദേശത്തെ അവഗണിച്ച്‌ ഓഫിസിലെത്തിയെങ്കിലും സിബിഐ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു.തുടർന്നും വ്യാജ വിഡിയോ കോളുകളും ഭീഷണിയും വന്നതോടെ ഭയന്നുപോയ ഉദ്യോഗസ്ഥൻ നിർദ്ദേശങ്ങള്‍ പാലിച്ചു.

ഓണ്‍ലൈനിലെത്തിയ വ്യാജ ജഡ്ജി, പരിശോധനയ്ക്കായി 9 ലക്ഷം രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു. പണം അയച്ച ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് ഉദ്യോഗസ്ഥൻ മനസ്സിലാക്കിയത്.ദിവസങ്ങള്‍ക്ക് മുമ്ബ് സമാനരീതിയില്‍ ഒരു അഭിഭാഷകയുടെ 50,000 രൂപയും കവർച്ച ചെയ്തിരുന്നു എന്നത് ഈ തട്ടിപ്പുകളുടെ ഗൗരവം വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group