ബെംഗളൂരു: ലോകോത്തര നിലവാരത്തിലുള്ള ട്രെയിനുകളുടെ പട്ടികയിലേക്ക് നമോ ഭാരത് ട്രെയിനുകളും ചേർക്കപ്പെടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.ബെംഗളൂരുവില്‍ ഉടൻ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു-തുംകുരു, ബെംഗളൂരു- മൈസൂരു എന്നിവിടങ്ങളിലാകും സെമി ഹൈസ്പീഡ് ട്രെയിനുകള്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ടെക് സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരുവിന്റെ പ്രതിച്ഛായ തന്നെ മാറ്റി മറിക്കുന്നതാകും പുതിയ നമേ ഭാരത് സർവീസെന്നും മന്ത്രി പറഞ്ഞു. സബ്-അർബൻ റെയില്‍ പദ്ധതിക്ക് പുറമേയാണ് നമേ ഭാരത് ട്രെയിനുകളും സർവീസിനൊരുങ്ങുന്നത്. തിരക്ക് ലഘൂകരിക്കുന്നതില്‍ ട്രെയിൻ സർവീസുകള്‍ നിർണായകമാകും.
ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ആണ് നമേ ഭാരത് ട്രെയിനുകള്‍ നിർമിക്കുന്നത്. നഗര പ്രദേശത്ത് അതിവേഗ കണക്ടിറ്റിവിറ്റ് ഉറപ്പാക്കുന്നതാണ് നമേ ഭാരത് ട്രെയിനുകള്‍. സാധാരണക്കാർക്കും അത്യാധുനിക സംവിധാനങ്ങളോടുള്ള ട്രെയിൻ യാത്ര കുറഞ്ഞ ചെലവില്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാകും ട്രെയിൻ സർവീസിനിറങ്ങുക. അപകടങ്ങളെ മുൻകൂട്ടി അറിയാനായി കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അഹമദാബാദിലാണ് രാജ്യത്തെ ആദ്യത്തെ നമോ ഭാരത് റാപിഡ് റെയില്‍ ആരംഭിച്ചത്. വന്ദേ ഭാരത് മെട്രോ എന്ന പേര് മാറ്റിയാണ് പുതിയ പേര് പ്രധാനമന്ത്രി നല്‍കിയത്. 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് ഏകദേശം 360 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റർ വേഗതയാണ് ഇതിനുള്ളത്.
കഠിനമായ വയറു വേദന; യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് രണ്ട് കിലോ മുടി;
കഠിനമായ വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും മുടി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ 31കാരിയായ യുവതിയുടെ വയറ്റില്‍ നിന്നാണാണ് രണ്ട് കിലോഗ്രാം മുടി കണ്ടെത്തിയത്.കഠിനമായ വയറിവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. ട്രൈക്കോളോടോമാനിയ എന്ന അവസ്ഥയാണ് യുവതിയുടേത് എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂര്‍വ അവസ്ഥയാണിത്. 25 വര്‍ഷത്തിനിടെ ബറേലിയില്‍ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്.
16 വയസ്സ് മുതല്‍ യുവതിയെ ഈ അവസ്ഥ ബാധിച്ചിരുന്നു. വര്‍ഷങ്ങളായി വയറ്റില്‍ മുടി അടിഞ്ഞുകൂടുന്നത് തീവ്രമായ അസ്വസ്ഥതക്ക് കാരണമായി. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ആശ്വാസം കണ്ടെത്താനായില്ല. സെപ്റ്റംബര്‍ 22ന് യുവതിയെ ബറേലിയിലെ മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ശേഷം സീനിയര്‍ സര്‍ജന്‍ ഡോ.എം.പി.സിങ്ങിന്റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിക്കുകയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ ട്രൈക്കോളോടോമാനിയയുടെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതിനായി കൗണ്‍സിലിങ് നടത്തുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.