ബംഗളൂരു: നഗരത്തിലെ ഓട്ടോത്തൊഴിലാളി യൂനിയന്‍ ആരംഭിച്ച ‘നമ്മ യാത്രി’ ആപ് വന്‍ഹിറ്റ്. ഓണ്‍ലൈന്‍ ടാക്സി കമ്ബനികളായ ഒല, ഉബര്‍ എന്നിവക്ക് പകരമായാണ് നമ്മ യാത്രി രംഗത്തുവന്നത്.നവംബര്‍ ഒന്നിനാണ് ആപ് പ്രവര്‍ത്തനം തുടങ്ങിയത്. മൊബൈല്‍ ആപ് നിലവില്‍ വന്ന് നാലുമാസം കൊണ്ട് 5.6 കോടി രൂപ വരുമാനം ലഭിച്ചതായി യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം നിരക്കായ 30 രൂപക്ക് പുറമേ പത്തു രൂപ ബുക്കിങ് ചാര്‍ജും ഈടാക്കുന്നുണ്ട്. രണ്ടുകിലോമീറ്റര്‍ യാത്രക്ക് 40 രൂപയാണ് ചെലവ്.നിലവില്‍ 41,112 ഡ്രൈവര്‍മാരും 3,35,653 യാത്രക്കാരും ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മഹാദേവപുര, ബ്യാട്രായനപുര, രാജരാജേശ്വരിനഗര്‍, ബംഗളൂരു സൗത്ത്, ബൊമ്മനഹള്ളി എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ ആപ് ഉപയോഗിക്കുന്നത്. ബംഗളൂരുവില്‍ ദിവസം ശരാശരി 9,000 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ കൂടുതല്‍ പണം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുമെന്നതാണ് നമ്മ യാത്രി ആപ്പിന്‍റെ മെച്ചം. ബംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂനിയനാണ് (എ.ആര്‍.ഡി.യു.) ആപ്പ് ഇറക്കിയത്. ഓണ്‍ലൈന്‍ ടാക്സി കമ്ബനികളായ ഒല, ഉബര്‍, റാപ്പിഡോ എന്നിവ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഡ്രൈവര്‍മാരെ ചൂഷണം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങാന്‍ യൂനിയന്‍ തീരുമാനിച്ചത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ കീഴിലുള്ള സ്ഥാപനമാണ് ‘നമ്മ യാത്രി’ ആപ് നിര്‍മിച്ചത്. സേവനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നുണ്ടെന്നും ലഭ്യമായ ഡ്രൈവര്‍മാരുടെ എണ്ണവും നഗരത്തില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ പോകുന്ന സ്ഥലവുമെല്ലാം ആപ്പില്‍ കാണാന്‍ സാധിക്കുമെന്നും യൂനിയന്‍ നേതാവ് രുദ്രമൂര്‍ത്തി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ആപ്പിന് രൂപം നല്‍കിയത്.
ബെംഗളൂരുവിൽ കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സംഗീതസായാഹ്നം
ബെംഗളൂരു : മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ മധുരമഗാനങ്ങളുടെ തേന്മഴയുമായെത്തുന്ന ‘മെമ്മറീസി’ന് ടിക്കറ്റുകൾ ബുക്കുചെയ്യാം. ബെംഗളൂരുവിലെ നമ്പ്യാർ ബിൽഡേഴ്സ് ഒരുക്കുന്ന, മലയാള ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതസായാഹ്നം ഏപ്രിൽ എട്ടിന് വൈകീട്ട് 6.30-ന് ബെംഗളൂരു മ്യൂസിയം റോഡിലെ ഗുഡ് ഷെഫേഡ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.ചിത്രയ്ക്കൊപ്പം പിന്നണി ഗായകരായ സുദീപ് കുമാർ, കെകെ. നിഷാദ്, മൃദുലാ വാരിയർ, രാജലക്ഷ്മി എന്നിവരും അണിചേരും.പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ രചിച്ച് രവീന്ദ്രൻ, ജോൺസൺ, ഇളയരാജ, വിദ്യാസാഗർ, ഔസേപ്പച്ചൻ തുടങ്ങിയവർ ഈണമിട്ട് ചിത്ര ആലപിച്ച 35-ലധികം ഗാനങ്ങൾ സംഗീതവിരുന്നിന്റെ ഭാഗമാകും.
ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് രണ്ട് പതിറ്റാണ്ടായി ശ്രദ്ധേയ സാന്നിധ്യമായി നിൽക്കുന്ന നമ്പ്യാർ ബിൽഡേഴ്സ് രൂപം നൽകിയ ആർട്ട് ദർബാറാണ് പരിപാടി ഘടിപ്പിക്കുന്നത്. കലാപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും വളർത്താനും കലാവതരണത്തിനുള്ള വേദികൾ ഒരുക്കിക്കൊടുക്കാനും ലക്ഷ്യമിട്ടാണ് ആർട്ട് ദർബാറിന് രൂപം നൽകിയത്. മെമ്മറീസിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭിക്കും.