Home Featured ബെംഗളൂരു : ലോകകപ്പ് മത്സരം ;നമ്മ മെട്രോ പേപ്പർ ടിക്കറ്റ് ഏർപ്പെടുത്തുന്നു

ബെംഗളൂരു : ലോകകപ്പ് മത്സരം ;നമ്മ മെട്രോ പേപ്പർ ടിക്കറ്റ് ഏർപ്പെടുത്തുന്നു

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽനടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ കണ്ട് മടങ്ങാൻ നമ്മ മെട്രോ പേപ്പർ ടിക്കറ്റ് ഏർപ്പെടുത്തുന്നു. കളിനടക്കുന്ന 20, 26 നവംബർ നാല്, ഒമ്പത്, 12 തീയതികളിലാണ് ടിക്കറ്റ് വിതരണം ചെയ്യുക. ഇതെടുത്ത്സ്റ്റേഡിയത്തിനടുത്തുള്ള കബൺ പാർക്ക് മെട്രോ സ്റ്റേഷനിൽനിന്നോ എം.ജി. റോഡ് മെട്രോ സ്റ്റേഷനിൽ നിന്നോ എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാം. കളി കഴിയുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനാണ് ഈ സംവിധാനം.

ഈ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഏത് മെട്രോ സ്റ്റേഷനുകളിൽ നിന്നും പേപ്പർ ടിക്കറ്റ് വാങ്ങാം. വൈകീട്ട് നാല് മുതൽ ഇതുപയോഗിച്ച് യാത്ര ചെയ്യാം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി സാധാരണനിരക്കിലുള്ള ക്യു.ആർ. കോഡ് ടിക്കറ്റുകളും വാങ്ങാം. ഇതിന് അഞ്ച് ശതമാനം കിഴിവുണ്ടെന്നും മെട്രോ റെയിൽ അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് 100 കടന്ന് ഉള്ളിവില; വെളുത്തുള്ളി കിലോയ്ക്ക് 200 രൂപ

കണ്ണൂർ : ഒരു ഇടവേളക്കുശേഷം സംസ്ഥാനത്ത് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വില വർധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് സംസ്ഥാനത്ത് ചെറിയുള്ളി വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാൻ ഇടയാക്കിയത്. ചെറുകിട കച്ചവടക്കാർ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വിൽക്കുന്നത്.പച്ചക്കറി വില കുറഞ്ഞതിന്റെ ആശ്വാസം ഇല്ലാതാക്കുന്ന രീതിയിലാണ് ഉള്ളി വെളുത്തുള്ളി എന്നിവയുടെ വിലയിൽ വൻവർധനവ് ഉണ്ടായത്. മൊത്തം മാർക്കറ്റുകളിലടക്കം മഹാരാഷ്ട്രയിൽ നിന്ന് ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് 100 മുതൽ 120 രൂപ വരെ നിരക്കിലാണ് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വിൽപ്പന നടക്കുന്നത്.

നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതോടെ മഹാരാഷ്ട്രയിൽ നിന്ന് ദിനം പ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാർ പറയുന്നത്. ഉള്ളി കൃഷി ചെയ്തിരുന്ന മേഖലകളിൽ മഴ നാശം വിതച്ചതും വില വർധനവിന്റെ കാരണങ്ങളിൽ ഒന്നാണ്. നവരാത്രി ആഘോഷങ്ങൾ കഴിയുന്നതുവരെ വില കുറയാൻ സാധ്യത ഇല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.അതേസമയം നേരത്തെ ഉള്ളി സംഭരിച്ചു വച്ചിരിക്കുന്ന ചില വൻകിട കച്ചവടക്കാർ വിപണിയിൽ സാധനം നൽകാതെ പൂഴ്ത്തിവെച്ച് വില വർധനവിന് സാഹചര്യം സൃഷ്ടിക്കുന്നുവെന്നും കച്ചവടക്കാർ പറയുന്നു.

മൊത്ത കച്ചവടക്കാരുടെ ഗോഡൗണുകളിൽ ഉൾപ്പെടെ കൃത്യമായ പരിശോധന നടത്തിയാൽ നിലവിലെ വിലയിൽ കുറവുണ്ടാകാൻ ഇടയുണ്ട് എന്നും കച്ചവടക്കാർ പറഞ്ഞു. പച്ചക്കറി വിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഉള്ളി വില വർധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group