ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ. മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ നമ്മ മെട്രോയുടെ സമയം നീട്ടുമെന്ന് ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.ടെർമിനൽ സ്റ്റേഷനുകളായ ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന് പുലർച്ചെ ഒന്നിനാകും അവസാന മെട്രോ പുറപ്പെടുക.
മജെസ്റ്റിക് സ്റ്റേഷനിൽനിന്ന് പുലർച്ചെ 1.30-നാകും അവസാന മെട്രോ. പുതിയതായി ഉദ്ഘാടനം ചെയ്ത കെ.ആർ. പുരം – വൈറ്റ്ഫീൽഡ് പാതയിൽ സമയംകൂട്ടില്ല.മത്സരമുള്ളദിവസങ്ങളിൽ എല്ലാ മെട്രോസ്റ്റേഷനുകളിൽനിന്നും 50 രൂപയ്ക്ക് പ്രത്യേകടിക്കറ്റ് വാങ്ങാം. ഇതുവെച്ച് രാത്രി എട്ടിന് ശേഷം കബൺ പാർക്ക്, എം.ജി. റോഡ് സ്റ്റേഷനുകളിൽനിന്ന് ഗ്രീൻ, പർപ്പിൾ ലൈനുകളിൽ യാത്രചെയ്യാം. ഞായറാഴ്ചയാണ് ബെംഗളൂരുവിലെ ആദ്യമത്സരം. ഏപ്രിൽ 10, 15, 17, 23, 26, മേയ് 21 എന്നീ ദിവസങ്ങളിലും ബെംഗളൂരുവിൽ ഐ.പി.എൽ. മത്സരങ്ങളുണ്ട്.
സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വേനൽ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രിൽ 20 വരെ ചൂട് രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടിയേക്കും. ഏപ്രിൽ 20-ന് ശേഷം വേനൽ മഴ ശക്തമാകും എന്നാണ് കാലാവസ്ഥ അറിയിച്ചിരിക്കുന്നത്. അതേസമയം, മെയ് മുതൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നതാണ്.
ഇത്തവണ മാർച്ച് മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയുടെ അളവിൽ കുറവ് ഉണ്ടായിട്ടുണ്ട്. മാർച്ചിൽ 32.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്, 29.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വേനൽ മഴയിലെ കുറവും, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും, കാലാവസ്ഥാ വ്യതിയാനവും ചൂട് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
നിലവിൽ സൂര്യാഘാതത്തിന് സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം എന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകുന്നുണ്ട്. മാർച്ചിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്.