ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട നിർമാണം 2028ൽ പൂർത്തിയാക്കുമെന്ന് ബിഎംആർസി.16,328 കോടി രൂപയുടെ മു ന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയ തോടെയാണ് തീയതി പ്രഖ്യാപിച്ചത്. ഔട്ടർ റിങ് റോഡിൽ കെം പാപുരയിൽ നിന്നു ജെപി നഗർ ഫോർത്ത് ഫെയ്സ് വരെ 32.16 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്നു കഡ ബഗെരെ വരെ 12.82 കിലോമീറ്ററും ഉൾപ്പെടുന്നതാണ് പദ്ധതി.
കെംപാപുര-ജെപി നഗർ ഫോർത്ത് ഫെയ്സ് പാതയിൽ 22 സ്റ്റേഷനുകളും 6 ഇന്റർചേഞ്ച് സ്റ്റേഷനുകളും ഉൾപ്പെടും. ഹൊ സഹള്ളി കഡബഗെരെ പാത യിൽ 9 സ്റ്റേഷനുകൾ ഉണ്ടാകും. സുമ്മനഹള്ളി ക്രോസ് ആകുംഇന്റർചേഞ്ച് സ്റ്റേ ഷൻ. പദ്ധതിയുടെ അന്തിമ അംഗീകാരത്തിന് ഉടൻ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് ബിഎംആർസി വ്യക്തമാക്കി.
നമ്മ മെട്രോ ആപ്പിൽ വെബ്ാക്സി, ഓട്ടോ ബുക്കിങ്സൗകര്യം:നമ്മ മെട്രോ ആപ്പിൽ വെബ്ടാക്സി, ഓട്ടോ ബുക്കിങ് സൗകര്യം കൂടി ആരംഭിക്കുന്നു. ഇതിനായി വിവിധ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് ഉടൻ ആപ്പ് പരിഷ്കരിക്കുമെന്ന് ബിഎംആർസി എം ഡി അൻജും പർവേസ് പറഞ്ഞു. ബസിലും ട്രെയിനിലും ഒരു പോലെ ഉപയോഗിക്കാവുന്ന നാഷനൽ മൊബിലിറ്റി കാർഡ് പുറതിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഷ്ടദാനത്തിന് ഇനി ബന്ധുത്വ സര്‍ട്ടിഫിക്കറ്റും വേണം: ഇല്ലെങ്കില്‍ 50,000 രൂപ സ്റ്റാമ്ബ് ഡ്യൂട്ടി
തിരുവനന്തപുരം: മാതാപിതാക്കള്‍ മക്കള്‍ക്ക് ഭൂമി ഇഷ്ടദാനം നല്‍കുന്നതിന് ഇനി മക്കളെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൂടി വേണം.മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഇഷ്ടദാനം/ധനനിശ്ചയം ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ വിലയുള്ള വസ്തുവിന് ആയിരം രൂപയുടെ മുദ്രപത്രവും 5000 രൂപ രജിസ്ട്രേഷന് ഫീസുമാണ് നിലവില്‍ ഈടാക്കുന്നത്.
ഇത്തരത്തില്‍ ഭൂമി നല്കുമ്ബോള് ആധാരത്തില്‍ മക്കളെന്നും പേരക്കുട്ടിയെന്നും സഹോദരങ്ങളെന്നും സൂചിപ്പിച്ചാല്‍ മതിയായിരുന്നു. പുതിയ പരിഷ്കാരപ്രകാരം ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍നിന്ന് വാങ്ങി നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം വിലയുള്ള ഭൂമിക്ക് 6,000ന് പകരം 50,000 രൂപയുടെ സ്റ്റാമ്ബ് ഡ്യൂട്ടി നല്‍കേണ്ടിവരും.
ഇടപാടുകാര്‍ ബന്ധുത്വ സര്‍ട്ടിഫിക്കറ്റിനായി ഇനി നെട്ടോട്ടം ഓടേണ്ടിവരും.ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവൊന്നും ഇല്ലെങ്കിലും വിചിത്രമായ തീരുമാനം നടപ്പാക്കാന്‍ സബ് രജിസ്ട്രാര്‍മാര്‍ ആധാരം എഴുത്തുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് അവരോ മറ്റുള്ളവരോ അറിയാതെ ആധാരം രജിസ്റ്റര്‍ ചെയ്യുന്ന രീതി സംസ്ഥാനത്ത് നിലവിലുണ്ട്. കുടുംബ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തങ്ങളുടെ മരണാനന്തരം മാത്രം ഇക്കാര്യം പുറത്തുവിട്ടാല്‍ മതിയെന്ന് നിഷ്കര്ഷിക്കുന്നവരുമുണ്ട്. പുതിയ പരിഷ്കാരം പ്രകാരം ഇതെല്ലാം ഇനി ഇല്ലാതാകും