Home Featured നമ്മ മെട്രോ: യാത്രക്കാർ നൂറുകോടി കവിഞ്ഞു

നമ്മ മെട്രോ: യാത്രക്കാർ നൂറുകോടി കവിഞ്ഞു

ബെംഗളൂരു : ബെംഗളൂരു മെട്രോയിൽ ഇതുവരെസഞ്ചരിച്ച യാത്രക്കാരുടെ എണ്ണം നൂറുകോടി കവിഞ്ഞു. ഡിസംബർ 29-നാണ് നൂറുകോടി യാത്രക്കാരെന്ന നിർണായഘട്ടം പിന്നിട്ടതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.2012-ൽ പ്രവർത്തനം തുടങ്ങിയതുമുതലുള്ള കണക്കാണിത്. ആദ്യഘട്ടത്തിൽ 33,000 യാത്രക്കാരാണ് പ്രതിദിനം മെട്രോ ഉപയോഗിച്ചിരുന്നതെങ്കിലും ഘട്ടംഘട്ടമായി യാത്രക്കാരുടെ എണ്ണം വർധിക്കുകയായിരുന്നു. നിലവിൽ ശരാശരി പ്രതിദിനയാത്രക്കാരുടെ എണ്ണം 6.1 ലക്ഷമാണ്.

കെ.ആർ. പുരം പാതയിലൂടെ സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായതായാണ് കണക്ക്. നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ടത്തിലെ മറ്റു പാതകളിൽക്കൂടി സർവീസുകൾ തുടങ്ങുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം ഏഴുലക്ഷത്തിന് മുകളിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ 74 കിലോമീറ്റർ പാതയിലാണ് മെട്രോ സർവീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ 400 ജീവനക്കാരുണ്ടായിരുന്ന മെട്രോ റെയിൽ കോർപ്പറേഷന് നിലവിൽ 1800 ജീവനക്കാരാണുള്ളത്. 2031-ഓടെ നഗരത്തിന്റെ മുഴുവൻഭാഗങ്ങളിലും മെട്രോയെത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയും ഇതിനൊപ്പം പൂർത്തിയാകും.

ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം

75 -മത് റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ വലയത്തില്‍ ആണ് രാജ്യ തലസ്ഥാനം.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മുഖ്യാതിഥിയായി എത്തുക. പരേഡ് നടക്കുന്ന കർത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.ഒരാഴ്ച മുൻപ് തന്നെ ദില്ലിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. സേനകളുടെ മാർച്ച്‌ കടന്നുപോകുന്ന കർത്തവ്യപഥ് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താല്‍ക്കാലിക ബാരിക്കേഡുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയില്‍ ഏർപ്പെടുത്തി. കമാൻഡോകള്‍, ദ്രുത കർമ്മ സേന അംഗങ്ങള്‍, സേനയുടെയും പൊലീസിന്റെയും നിരീക്ഷണ വാഹനങ്ങള്‍ എന്നിവ മേഖലകളില്‍ വിന്യസിക്കും.

ഓരോ സോണിനും ഡിസിപിയോഅഡീഷണല്‍ ഡിസിപിയോ നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം രാത്രി 10 മണി മുതല്‍ തന്നെ ഡല്‍ഹി അതിർത്തികള്‍ അടച്ചിരുന്നു.ഡല്‍ഹിയില്‍ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണ് ഇത്. പ്രതികൂല സാഹചര്യത്തിലും ഇന്‍ഡ്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താന്‍ ഒരോ പൗരനും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group