Home Featured ബെംഗളൂരു: നമ്മ മെട്രോയിൽ ക്യൂആർ കോഡ് ടിക്കറ്റ് സംവിധാനം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോയിൽ ക്യൂആർ കോഡ് ടിക്കറ്റ് സംവിധാനം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോയിൽ ക്യൂആർ കോഡ് ടിക്കറ്റ് സംവിധാനം അടുത്ത മാസം ആരംഭിക്കും. ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡ് എന്നിവയ്ക്ക് പുറമേയാണ് മൊബൈൽ ആപ് ഉപയോഗിച്ച് ടിക്കറ്റെടുക്കാനുള്ള സൗകര്യം കൂടി തുടങ്ങുന്നത്. മൊബൈൽ ആപ്പിൽ യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ, ഇറങ്ങേണ്ട സ്ഥലം, യാത്രക്കാരുടെ എണ്ണം എന്നീ വിവരങ്ങൾ രേഖപ്പെടുത്തി ടിക്കറ്റെടുക്കാം.

ആപ്പിലെ ക്യുആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടമാറ്റിക് ഫെയർ കലക്ഷൻ ഗേറ്റിലെ (എഎഫ്സി) ക്യുആർ കോഡിൽ സ്കാൻ ചെയ്താൽ അക്കൗണ്ടിൽ യാത്ര ചെയ്യേണ്ട ദൂരം കണക്കാക്കി ടിക്കറ്റ് നിരക്ക് ഈടാക്കും. സ്റ്റേഷനുകളിൽ ക്യൂആർ കോഡ് സംവിധാനമുള്ള എഎഫ്സി ഗേറ്റുകൾ സ്ഥാപിക്കുന്നത്. അവസാനഘട്ടത്തിലാണ്. സ്മാർട്ട് കാർഡ് ഉപയോഗിക്കുമ്പോഴുള്ള 5 ശതമാനം നിരക്കിളവ് ക്യുആർ കോഡ് ടിക്കറ്റിനും ലഭിക്കും.

പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബർ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു

പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മന്ത്രി ജി.ആര്‍ അനില്‍ പെട്രോളിയം കമ്പനികളും വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.വ്യാപാരികള്‍ ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളിലും പരിഹാരം കാണാമെന്ന് മന്ത്രി അറിയിച്ചു. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group