Home Featured ബംഗളൂരു നമ്മ മെട്രൊയുടെ നഷ്ടം 614 കോടി..

ബംഗളൂരു നമ്മ മെട്രൊയുടെ നഷ്ടം 614 കോടി..

ബംഗളൂരു: വന്‍ നഷ്ടത്തില്‍ ബംഗളൂരു ‘നമ്മ മെട്രോ’. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 614 കോടി രൂപയുടെ നഷ്ടമാണ് ബി.എം.ആര്‍.സിക്ക് നേരിടേണ്ടിവന്നത്.ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും പ്രവര്‍ത്തന ചെലവ്, ജീവനക്കാരുടെ വേതനം എന്നിവക്കായി പ്രതിവര്‍ഷം 820 കോടി രൂപയാണ് വേണ്ടത്.207 കോടി രൂപയാണ് ടിക്കറ്റ് വരുമാനം.സ്റ്റേഷനുകളിലും ട്രെയിനുകളിലും പരസ്യം നല്‍കി വരുമാനം കൂട്ടാനാണ് ബി.എം.ആര്‍.സി ലക്ഷ്യമിടുന്നത്.

വര്‍ഷം 30 കോടിരൂപ പരസ്യവരുമാനത്തില്‍നിന്ന് നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി ബി.എം.ആര്‍.സി എം.ഡി അന്‍ജും പര്‍വേശ് പറഞ്ഞു.സ്റ്റേഷനുകള്‍ക്കുള്ളിലും ട്രെയിനുകളിലുമാണ് പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് അനുമതി നല്‍കിയിരിക്കുന്നത്. എസ്കലേറ്ററുകള്‍, ലിഫ്റ്റുകള്‍, പ്ലാറ്റ്ഫോം, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവിടങ്ങളിലും പുതുതായി പരസ്യം സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

മെട്രോ തൂണുകള്‍ക്ക് മുകളില്‍ പരസ്യ ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് തല്‍ക്കാലം അനുമതിയില്ല. നഗരപരിധിയില്‍ പൊതുസ്ഥലങ്ങളില്‍ പരസ്യ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിനുള്ള ഹൈകോടതി വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഇത്.

സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി 2 ശതമാനം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത മദ്യവില കൂടും. അധിക നികുതി രണ്ട്ശതമാനം കൂട്ടാൻ മന്ത്രിസഭാ യോഗത്തിന് അനുമതിയായി.ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വർഷം ടേണോവർ ടാക്സായി ലഭിച്ചത് നൂറ്റിമുപ്പത് കോടിയായിരുന്നു.മദ്യക്കമ്ബനികൾ ബെവ്കോയ്ക്ക് നൽകാനുള്ള ടേണോവർ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു.

ഇതിനാണ് മന്ത്രി സഭ അംഗീകാരം നൽകിയത്. അധിക നികുതിയിൽ രണ്ട് ശതമാനം തീരുമാനം വർധിപ്പിക്കാനാണ് മന്ത്രിസഭായോഗം. ഇത് സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവന്നാൽ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ.ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, പുതിയ ഭേദഗതി സഭയിൽ പാസാക്കിയ ശേഷമായിരിക്കും വിജ്ഞാപനം ഇറക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group