ബെംഗളൂരു :നമ്മ മെട്രോയുടെ മൂന്നാംഘട്ടത്തിലുൾപ്പെടുന്ന ജെപി നഗർ ഹെബ്ബാൾ പാത കെ.പാപുര വരെ നീട്ടാൻ നടപടി. ഇതിനുള്ള ഡിപിആർ തയാറാ ക്കാൻ ബിഎംആർസി നടപടി ആരംഭിച്ചു.2 കിലോമീറ്റർ ദൂരമാണ് ഹെബ്ബാൾ മുതൽ കംപാപുര വരെയുള്ളത്. ജെപി നഗർ മുതൽ ഹെബ്ബാൾ വരെ 32.15 കിലോമീറ്റ റാണ് നിർദിഷ്ട പാതയുള്ളത്.
കോവിഡ് വ്യാപനം:വിദേശത്ത് നിന്നെത്തുവർക്ക് പരിശോധന ശക്തമാക്കി കർണാടക
ബെംഗളൂരു • കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്കു നിരീക്ഷണം ശക്തമാക്കി കർണാടക. ചൈന, ഓസ്ട്രേലിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, ന്യൂസീലൻഡ്, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു നിരീക്ഷണം ഏർപ്പെടുത്തിയത് ഈ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരു, മംഗളൂരു വിമാനത്താവളങ്ങളിൽ എത്തുന്നവരെ തെർമൽ സ്ക്രീനിങ്ങിനു വിധേയമാക്കും.
ലക്ഷണമുള്ളവർക്ക് ആർടിപിസി ആർ പരിശോധന നടത്തും. നിരീക്ഷണ കാലയളവിൽ ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു.