Home Featured ബെംഗളൂരു:നഗരത്തിന് പുറത്തേക്കും സർവീസുമായി നമ്മ മെട്രോ

ബെംഗളൂരു:നഗരത്തിന് പുറത്തേക്കും സർവീസുമായി നമ്മ മെട്രോ

നമ്മ മെട്രോ ബെംഗളൂരു നഗരത്തിനു പുറത്തേക്കും സർവീസ് നീട്ടുന്നു. നാലാം ഘട്ടത്തിൽ നഗര അതിർത്തിയും വ്യവസായ മേഖലയുമായി ബിഡദി, ബെംഗളൂരു ഗ്രാമ ജില്ലയിലെ മാഗഡി എന്നിവിടങ്ങളിലേക്കാണ് സർവീസ് വ്യാപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.ഇതിനായുള്ള വിശദ പദ്ധതി രേഖ തയാറാക്കി ഉടൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.നേരത്തേ ഔട്ടർ റിങ് റോഡിൽ കെം പാപുരയിൽ നിന്നു ജെപി നഗർ ഫോർത്ത് ഫെയ്സ് വരെ 32.16 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്നു കഡബെഗെരെ വരെ 12.82 കി ലോമീറ്ററും ഉൾപ്പെടുന്ന മൂന്നാം ഘട്ടത്തിനു കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു.

വിഷമൊഴികെ ബാക്കിയെല്ലാത്തിനും വിലകൂടും എന്ന് ഹെഡിങ് കൊടുക്കട്ടെ’; ബജറ്റിനെ ട്രോളി നെറ്റിസണ്‍സ്

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് വിലക്കയറ്റത്തിനിടയാക്കുമെന്ന വിമര്‍ശനം വ്യാപകമാകുന്നതിനിടെ ബജറ്റിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍.എല്ലാ മേഖലയിലും വിലക്കയറ്റത്തിന് വഴിവെക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും സംസ്ഥാന സര്‍ക്കാറിന്‍റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണെന്നും പ്രതിപക്ഷം ആരോപിക്കുമ്ബോള്‍ സാമൂഹികക്ഷേമ പദ്ധതികള്‍ മുടക്കമില്ലാതെ കൊണ്ടുപോകാനാണ് നടപടികളെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

മദ്യത്തിന്റെയും ഇന്ധനത്തിന്റെയും വിലവര്‍ധനയാണ് മിക്കവരും ട്രോളിനായി ഉപയോഗപ്പെടുത്തിയത്. ബജറ്റിനെ ന്യായീകരിക്കുന്നവരെ പരിഹസിച്ചും പലരും രംഗത്തെത്തി. 2015ലെ കേന്ദ്ര ബജറ്റില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെ കുറ്റപ്പെടുത്തി പിണറായി വിജയന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റും നെറ്റിസണ്‍സ് കുത്തിപ്പൊക്കിയിട്ടുണ്ട്.കരയരുത്, വിമര്‍ശിക്കരുത്, ന്യായീകരണ തൊഴിലാളികള്‍ കരയാന്‍ പാടില്ല.

ഇങ്ങനെ ദുഃഖം കടിച്ചമര്‍ത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്’ എന്ന് പറഞ്ഞാണ് ബജറ്റിനെ ന്യായീകരിക്കുന്നവരെ പരിഹസിക്കുന്ന ഒരു ട്രോള്‍. ‘എല്ലാറ്റിന്റെയും നികുതിയും വര്‍ധിപ്പിച്ചു, പെട്രോള്‍ ഡീസല്‍ വിലയും കൂടും, നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടും. എന്തായാലും ജനകീയ ബജറ്റ് തന്നെ ഇത്’ എന്നിങ്ങനെയാണ് മറ്റൊന്ന്.ബജറ്റ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ സ്ഥാപനത്തിലെ എഡിറ്ററും റിപ്പോര്‍ട്ടറും തമ്മിലുള്ള സംഭാഷണവും ട്രോളാക്കിയിട്ടുണ്ട്.

സാര്‍, ബജറ്റില്‍ വിലകൂടുന്ന സാധനങ്ങളുടെ പേര് ഹെഡ് ലൈനായി കൊടുക്കട്ടെയെന്ന് റിപ്പോര്‍ട്ടര്‍ എഡിറ്ററോട് ചോദിക്കുമ്ബോള്‍, ഇതിപ്പോ എല്ലാത്തിനും വില കൂടുവാണല്ലോടോ, അതിനുമാത്രം സ്ഥലം എവിടെയെന്ന് എഡിറ്റര്‍ തിരിച്ചു ചോദിക്കുന്നു. എങ്കില്‍ വിഷമൊഴികെ ബാക്കിയെല്ലാത്തിനും വിലകൂടും എന്ന് ഹെഡിങ് കൊടുക്കട്ടെ’ എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം.മദ്യത്തിനും ഇന്ധനത്തിനും വില കൂടുന്നതിനെ പരിഹസിച്ചുള്ള ട്രോളില്‍ ഇങ്ങനെ പറയുന്നു.

‘മദ്യപിച്ചു വണ്ടി ഓടിച്ചുള്ള അപകടം കുറയും. മദ്യപിച്ചാല്‍ പെട്രാള്‍ അടിക്കാന്‍ പൈസ ഉണ്ടാവില്ല, പെട്രോള്‍ അടിച്ചാല്‍ മദ്യപിക്കാന്‍ പൈസ ഉണ്ടാവില്ല’.പാര്‍ട്ടിക്കാര്‍ പൂട്ടിച്ച ഫാക്ടറി കെട്ടിടത്തിന് ഇനി നികുതി കൂടുതല്‍ കൊടുക്കണം, വല്ല ടാക്സിയും ഓടിച്ചു കടം വീട്ടാമെന്നു വെച്ചാല്‍ വാഹന നികുതിയും കൂടി, എങ്ങോട്ടെങ്കിലും പോകാമെന്ന് വെച്ചാല്‍ പെട്രോളിനും ഡീസലിനും വില കൂടി, രണ്ടെണ്ണം അടിച്ചു ബോധം കെട്ടു കിടന്നുറങ്ങാമെന്നു വെച്ചാല്‍ അതിനും വില കൂടി’ എന്നിങ്ങനെ സമ്ബൂര്‍ണ ട്രോളുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group