ബെംഗളൂരു: സ്ത്രീയാത്രക്കാരുടെ സുരക്ഷയുറപ്പുവരുത്തുന്നതിന്റെ ഭാഗമായി മെട്രോ തീവണ്ടികളിൽ സ്ത്രീകൾക്കുവേണ്ടി ഒരു കോച്ചുകൂടി ഉൾപ്പെടുത്തുന്നത് മെട്രോ റെയിൽ കോർപ്പറേഷന്റെ പരിഗണനയിൽ.നിലവിലുള്ള കോച്ചിന് പുറമേയാണ് മറ്റൊരു കോച്ച് ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ രണ്ടുമാസത്തിനിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി മൂന്നു പരാതികളാണ് മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചത്.
പുതുവത്സര ആഘോഷം നടന്ന ഡിസംബർ 31-ന് കബൺ പാർക്കിൽനിന്ന് മജെസ്റ്റിക്കിലേക്ക് കയറിയ യുവതിക്കുനേരെ ട്രെയിനിനുള്ളിൽവെച്ച് ലൈംഗികാതിക്രമമുണ്ടായത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുമുമ്പ് ഡിസംബർ ഏഴിനും നവംബർ 22-നുമാണ് മറ്റു രണ്ടു പരാതികൾ ബി.എം.ആർ.സി.എലിന് ലഭിച്ചത്.നിലവിൽ ആറുകോച്ചുകളുള്ള ട്രെയിനുകളിലാണ് സ്ത്രീകൾക്കുവേണ്ടി പ്രത്യേക കോച്ച് സജ്ജീകരിച്ചിരിക്കുന്നത്. ഈ കോച്ചിൽ വലിയ തിരക്കനുഭവപ്പെടുന്നതിനാൽ സ്ത്രീയാത്രക്കാരിൽ വലിയൊരു വിഭാഗവും സാധാരണകോച്ചുകളിൽ തന്നെയാണ് യാത്രചെയ്യുന്നത്.
ഇത്തരം കോച്ചുകളിൽ സുരക്ഷാജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും നിലവിൽ ഇതു സാധ്യമല്ലെന്ന നിലപാടിലാണ് മെട്രോ റെയിൽ കോർപ്പറേഷൻ.അതേസമയം, മെട്രോ യാത്രക്കാരുടെ എണ്ണം പ്രതിദിനം വർധിച്ചുവരികയാണ്. ഡിസംബറിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം രണ്ടുകോടി കവിഞ്ഞിരുന്നു. സർവകാല റെക്കോഡാണിത്. നിലവിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 6.88 ലക്ഷമാണ്.കൂടുതൽ പ്രദേശത്തേക്ക് മെട്രോ പാതകളെത്തുന്നതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും കൂടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സുരക്ഷാ സംവിധാനങ്ങളൊരുക്കൽ ബി.എം.ആർ.സി.എലിനെ സംബന്ധിച്ച് തലവേദനയായി മാറുകയാണ്.
ഉച്ചഭക്ഷണം പാകം ചെയ്യാന്‍ വിറകിന് പകരം കത്തിച്ചത് സ്‌കൂള്‍ ബെഞ്ചുകള്‍; അന്വേഷണത്തിന് ഉത്തരവ്
ബീഹാര്‍: പട്‌നയിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വിറകിനു പകരം സ്കൂളിലെ ബെഞ്ചുകള്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്.സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അന്വേഷണം.പടനയിലെ ബിഹ്ത മിഡില്‍ സ്കൂളിലെ ദൃശ്യങ്ങളാണ് വൈറലായത്. സ്കൂള്‍ ബെഞ്ചുകള്‍ മുറിച്ച് അടുപ്പില്‍ വയ്ക്കുന്ന പാചകക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഭക്ഷണം പാകം ചെയ്യാൻ വിറക് ഇല്ലാത്തതിനാലാണ് ഇത്തമൊരു പ്രവര്‍ത്തി ചെയ്തതെന്നും വിറകില്ലാത്തതിനാല്‍ ബെഞ്ച് കത്തിക്കാന്‍ അധ്യാപികയാണ് നിര്‍ദ്ദേശിച്ചതെന്നും പാചകക്കാരി വിശദമാക്കുന്നത്.
എന്നാല്‍, പാചകക്കാര്‍ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് അധ്യാപികയായ സവിത കുമാരി ആരോപണം നിഷേധിച്ചു.ബെഞ്ച് കത്തിക്കാനായി യഥാര്‍ത്ഥത്തില്‍ നിര്‍ദ്ദേശിച്ച പ്രിന്‍സിപ്പല്‍ പ്രിൻസിപ്പല്‍ പ്രവീണ്‍ കുമാര്‍ രഞ്ജനെ രക്ഷിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യാപിക അവകാശപ്പെട്ടു. ഈ ആരോപണം തള്ളിയ പ്രിൻസിപ്പല്‍ സംഭവിച്ചത് മാനുഷികമായ തെറ്റാണെന്നും വളരെ തണുപ്പുള്ള ദിവസമായതിനാല്‍ പാചകക്കാര്‍ക്ക് വിഭ്യാസമില്ലാത്തതിനാലാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിന് പിന്നിലെന്നുമാണ് മാധ്യമങ്ങളോട് വിശദമാക്കിയത്. എന്തായാലും സംഭവം വിവാദമായതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.