ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ലഗേജ് ചാർജ് കൂടാതെ യാത്രയ്ക്കിടെ മെട്രോ ട്രെയിനുകളുടെ അവസാന കോച്ചിൽ മടക്കാവുന്ന സൈക്കിളുകൾ കൊണ്ടുപോകാമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു.മടക്കാവുന്ന സൈക്കിളിന്റെ വലിപ്പം 60 സെന്റീമീറ്റർ x 45 സെന്റിമീറ്റർ x 25 സെന്റിമീറ്ററിൽ കൂടരുതെന്നും ഭാരത്തിൽ 15 കിലോയിൽ കൂടരുതെന്നും ഔദ്യോഗിക അറിയിപ്പ് പറയുന്നു.
പ്രവേശന വേളയിൽ ബാഗേജ് സ്കാനർ വഴി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിലീസിൽ പറയുന്നു.ഈ നീക്കത്തെ പൊതുജനങ്ങൾ വ്യാപകമായി സ്വാഗതം ചെയ്തു എന്നാൽ എംപി പി സി മോഹൻ 15 കിലോയിൽ താഴെയുള്ള മടക്കാവുന്ന സൈക്കിളുകൾ ബെംഗളൂരുവിലെ പല പൗരന്മാർക്കും താങ്ങാനാകുന്നതല്ലെന്നും അതിനാൽ സാധാരണ സൈക്കിളും അനുവദിക്കണമെന്ന് ബിഎംആർസിഎല്ലിനോട് എം.പി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഈ നീക്കം ട്വിറ്ററിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും പലരും അതിനെ അഭിനന്ദിക്കുകയും ചെയ്തു.