Home Featured ബംഗളൂരു: സാങ്കി ലേക്കില്‍ നമ്മ ക്ലിനിക് തുറന്നു

ബംഗളൂരു: സാങ്കി ലേക്കില്‍ നമ്മ ക്ലിനിക് തുറന്നു

ബംഗളൂരു: മല്ലേശ്വരത്തെ സാങ്കി ലേക് പരിസരത്ത് നമ്മ ക്ലിനിക് തുറന്നു. മണ്ഡലം എം.എല്‍.എയും വിദ്യാഭ്യാസമന്ത്രിയുമായ ഡോ.സി.എന്‍. അശ്വത് നാരായണ്‍ ഉദ്ഘാടനം ചെയ്തു. 15 വര്‍ഷത്തിന് മുമ്ബ് മല്ലേശ്വരം പരിധിയില്‍ രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ.നിലവില്‍ ഏഴ് നമ്മ ക്ലിനിക്കുകള്‍, ഒരു ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ എന്നിവയുണ്ട്.

ഇതില്‍ അഞ്ച് നമ്മ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ബാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കി ലേക്കിലെ ക്ലിനിക്ക് രാവിലെ 6.45 മുതല്‍ 10.30 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് പ്രവര്‍ത്തിക്കുക. തടാക പരിസരത്ത് രാവിലെയും വൈകുന്നേരവും നിരവധി യാത്രക്കാരാണ് നടക്കാനെത്തുന്നത്. ഇവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലാണ് ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം.

ജനുവരിയിലെ ശമ്ബളം; പത്ത് കോടി കടമെടുക്കാന്‍ കെഎസ്‌ആര്‍ടിസിക്ക് അനുമതി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തിലെ ശമ്ബളം നല്‍കുന്നതിന് പത്ത് കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കോ- ഓപ്പറേറ്റീവ്സ് സൊസൈറ്റിയില്‍ നിന്നാണ് കടമെടുക്കുന്നത്. മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കാത്ത സാഹചര്യത്തിലാണ് സൊസൈറ്റിയില്‍ നിന്നു തന്നെ കടമെടുക്കാന്‍ അനുമതി നല്‍കിയത്.നേരത്തേയും ജീവനക്കാരുടെ സഹകരണ സംഘത്തില്‍ നിന്ന്‌ വായ്പയെടുത്തിട്ടുണ്ട്.

വായ്പയെടുത്ത ജീവനക്കാരുടെ വിഹിതം ശമ്ബളത്തില്‍ നിന്ന്‌ ഈടാക്കിയിരുന്നെങ്കിലും കെഎസ്‌ആര്‍ടിസി അടച്ചിരുന്നില്ല. വായ്പ അപേക്ഷിക്കുന്നതിനു മുന്നോടിയായി ഈ കുടിശിക തീര്‍ത്തിരുന്നു.50 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ‌കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലുള്ള കെഎസ്‌ആര്‍ടിസിക്ക് ഇത്തവണ സര്‍ക്കാരിന്റെ സഹായ ധനം ലഭിച്ചിട്ടില്ല.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ വിഹിതം കഴിഞ്ഞതിനാല്‍ അടുത്ത ബജറ്റില്‍ നിന്നാണ് തുക ലഭിക്കേണ്ടത്.നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ച കഴിഞ്ഞാല്‍ മാത്രമേ ഇനി സര്‍ക്കാരിന് സാമ്ബത്തിക സഹായം നല്‍കാന്‍ കഴിയുകയുള്ളൂ. ഭാഗികമായി ശമ്ബളം നല്‍കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 50 കോടിയുടെ ബാങ്ക് ഓവര്‍ഡ്രാഫ്റ്റിന് സാധ്യത തേടുന്നുണ്ട്. 85 കോടിയാണ് ശമ്ബള വിതരണത്തിനു വേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group