Home Featured ബംഗളൂരു: നമ്മ ബി.എം.ടി.സി’ ആപ്പ് വീണ്ടും നവീകരിക്കുന്നു

ബംഗളൂരു: നമ്മ ബി.എം.ടി.സി’ ആപ്പ് വീണ്ടും നവീകരിക്കുന്നു

ബംഗളൂരു: ബസുകളുടെ തത്സമയ വിവരങ്ങള്‍ അറിയാനുള്ള ‘നമ്മ ബി.എം.ടി.സി’ ആപ്പ് വീണ്ടും നവീകരിക്കുന്നു. ആപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണിത്.സാങ്കേതിക തകരാറുണ്ടെന്ന പരാതി വന്നതോടെ ആഗസ്റ്റ് 25ന് ആപ്പ് നവീകരിച്ചിരുന്നു. എന്നാല്‍, തത്സമയ റൂട്ട് ഉള്‍പ്പെടെ വിവരങ്ങള്‍ തേടുമ്ബോള്‍ ആപ്പ് കാര്യക്ഷമമല്ലെന്ന പരാതി വീണ്ടും വ്യാപകമായി. ആപ്പില്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെയാണ് വീണ്ടും നവീകരിക്കുന്നത്.

3 മിനിറ്റിനുള്ളില്‍ കോവിഡും കാൻസര്‍ അടക്കമുള്ള രോഗങ്ങളും തിരിച്ചറിയാം! പുതിയ തകര്‍പ്പൻ ഉപകരണം വികസിപ്പിച്ചെടുത്ത് ഗവേഷകര്‍;

മൂന്ന് മിനിറ്റിനുള്ളില്‍ കോവിഡ്-19 അണുബാധയും രോഗകാരികളെയും അല്ലെങ്കില്‍ കാൻസര്‍ ഉള്‍പ്പെടെയുള്ള അവസ്ഥകളും കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ജനിതക പരിശോധനാ ഉപകരണം യുകെയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.ലോകത്തിലെ ഏറ്റവും വേഗതയേറിയ കോവിഡ് ടെസ്റ്റ് ഉപകരണം’ എന്ന് വിശേഷണത്തോടെ ബാത്ത് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍മാരാണ് വൈറസ് രോഗനിര്‍ണയ ഉപകരണം കണ്ടുപിടിച്ചത്.’LoCKAmp’ എന്ന ഈ ഉപകരണം നൂതനമായ ‘ലാബ് ഓണ്‍ എ ചിപ്പ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ മൂക്കിലെ സ്രവങ്ങളില്‍ നിന്ന് കോവിഡ് വേഗത്തിലും കുറഞ്ഞ ചിലവിലും കണ്ടെത്തുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

മൂക്കില്‍ നിന്ന് സാംപിളുകള്‍ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കി സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെ പരിശോധന ഫലം വേഗത്തില്‍ അറിയാനാവും. കൂടാതെ ബാക്ടീരിയയും കാൻസറും ഉള്‍പ്പെടെയുള്ള മറ്റ് രോഗകാരികളെ കണ്ടെത്തുന്നതിന് കഴിവുമുണ്ട്.യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലാണ് പുതിയ ഉപകരണം ഗവേഷണം നടത്താനും വികസിപ്പിക്കാനും തുടങ്ങിയത്. 10 മിനിറ്റിനുള്ളില്‍ പിസിആര്‍ ടെസ്റ്റ് പോലെ വൈറസിന്റെ ജനിതക തിരിച്ചറിയല്‍ നടത്താൻ കഴിയുന്ന ഉപകരണമാണ് ഗവേഷകര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ വെറും മൂന്ന് മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബാത്തിന്റെ സെന്റര്‍ ഫോര്‍ ബയോ എൻജിനീയറിംഗ് & ബയോമെഡിക്കല്‍ ടെക്നോളജീസിലെ ഡെസ്പിന മോഷൗ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group