Home Featured ബെംഗളൂരു:ബിഎംടിസി ബസുകളുടെ തത്സമയ റൂട്ട് ഇനി വേഗത്തിൽ അറിയാം;നമ്മ ബിഎംടിസി ആപ് പുറത്തിറങ്ങി

ബെംഗളൂരു:ബിഎംടിസി ബസുകളുടെ തത്സമയ റൂട്ട് ഇനി വേഗത്തിൽ അറിയാം;നമ്മ ബിഎംടിസി ആപ് പുറത്തിറങ്ങി

ബെംഗളൂരു∙ ബിഎംടിസി ബസുകളുടെ തത്സമയ റൂട്ട് ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാൻ സഹായിക്കുന്ന നമ്മ ബിഎംടിസി ആപ് പുറത്തിറങ്ങി. ഇംഗ്ലിഷ്, കന്നഡ ഭാഷകളിൽ സേവനം ലഭിക്കും. നേരത്തെയുണ്ടായിരുന്ന ആപ്പിന് പകരമായാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള പുതിയ ആപ് ആരംഭിച്ചത്.

ബസുകളുടെ ലൈവ് ട്രാക്കിങ്, സ്ത്രീ സുരക്ഷയ്ക്കുള്ള എസ്ഒഎസ് ബട്ടൺ, ഫെയർ കാൽക്കുലേറ്റർ, സമീപത്തെ ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ അറിയാം. നിലവിൽ പ്രതിദിനം 5500 സർവീസുകളിലായി 30–35 ലക്ഷം പേർ വരെ ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. നിലവിൽ ടുമോക്ക് ആപ് വഴി പ്രതിമാസ, പ്രതിദിന പാസെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. നമ്മ ബിഎംടിസി ആപ് പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം.

ക്യുആർ കോഡ് ടിക്കറ്റ് ഹിറ്റ് :നമ്മ മെട്രോ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 6 ലക്ഷം കടന്നു. കഴിഞ്ഞ വർഷം നവംബറിലാണ് സംവിധാനം ആരംഭിച്ചത്. മാർച്ച് വരെ 6.63 ലക്ഷം പേരാണ് ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തത്. ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡുകൾക്ക് പുറമേയാണിത്. പ്രതിദിന യാത്രക്കാരിൽ 60% പേർ സ്മാർട്ട് കാർഡാണ് ആശ്രയിക്കുന്നത്. 35% പേർ ടോക്കൺ ടിക്കറ്റും 5% പേർ ക്യുആർ കോഡ് ടിക്കറ്റും എടുക്കുന്നു. നമ്മ മെട്രോ ആപ് ഉപയോഗിച്ചാണ് ക്യുആർ കോഡ് ടിക്കറ്റ് ഓട്ടമാറ്റിക് ഫെയർ ഗേറ്റുകളിൽ (എഎഫ്സി) സ്കാൻ ചെയ്യുന്നത്.

നെറ്റ്ഫ്ലിക്സിന്റെ പേരില്‍ വ്യാജ ഇമെയിലയച്ച്‌ പണം തട്ടുന്നുവെന്ന് റിപ്പോര്‍ട്ട്

തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ലക്ഷ്യമാണ് നെറ്റ്ഫ്ലിക്സ്. വ്യാജ ഇമെയിലുകളിലൂടെ തട്ടിപ്പുകാര്‍ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ കബളിപ്പിച്ച്‌ പേയ്മെന്റ് വിശദാംശങ്ങള്‍ മോഷ്ടിക്കുന്നതായി ചെക്ക് പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തി.ബ്രാന്‍ഡ് ഫിഷിങ് ആക്രമണം സാധാരണമാണെന്നും മൈക്രോസോഫ്റ്റ് , ഗൂഗിള്‍, ലിങ്ക്ഡ്‌ഇന്‍, വാള്‍ട്ട്മാര്‍ട്ട് തുടങ്ങിയ കമ്ബനികളും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 2023ന്റെ ആദ്യമാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ബ്രാന്‍ഡിങ്ങുള്ള വ്യാജ മെയിലുകള്‍ സജീവമായത്.

ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ, അക്കൗണ്ടുകള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള ഇമെയിലുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സ് തന്നെ ഉപയോക്താക്കള്‍ക്ക് അയച്ചതാണെന്നാണ് പലരും കരുതിയത്. ഇമെയിലിന്റെ സബ്ജക്റ്റ് ലൈന്‍ “അപ്‌ഡേറ്റ് ആവശ്യമാണ് – അക്കൗണ്ട് ഹോള്‍ഡ് ഓണ്‍” എന്നതായിരുന്നു.

കൂടാതെ അടുത്ത ബില്ലിംഗ് സൈക്കിളിനുള്ള പേയ്‌മെന്റ് അക്സപ്പ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഉപയോക്താവിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമായെന്നും മെയിലില്‍ പറയുന്നു.സബ്‌സ്‌ക്രിപ്‌ഷന്‍ പുതുക്കുന്നതിനുള്ള ലിങ്കും പേയ്‌മെന്റ് വിശദാംശങ്ങള്‍ നല്‍കാന്‍ ഉപയോക്താവിനോട് അഭ്യര്‍ത്ഥിക്കുന്നതും വ്യാജ ഇമെയിലില്‍ ഉള്‍പ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group