വിശക്കുമ്പോള്‍ രുചിയുള്ളതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അത് നിരാശ തന്നെയാണ്. പണം നല്‍കി വാങ്ങിക്കുന്ന ഭക്ഷണം ഇത്തരത്തില്‍ നിരാശപ്പെടുത്തുന്നതായാല്‍ അത് സ്വാഭാവികമായും നമ്മളില്‍ ദേഷ്യത്തിനും ഇടയാക്കും. ഇത്തരത്തില്‍ പലപ്പോഴും കാര്യമായ വിമര്‍ശനങ്ങള്‍ നേരിടാറുള്ളതാണ് ഇന്ത്യൻ റെയില്‍വേയുടെ ഭക്ഷണം.
സോഷ്യല്‍ മീഡിയകളിലെല്ലം ഇടയ്ക്കിടെ ഇത്തരം ചര്‍ച്ചകള്‍ കാണാൻ സാധിക്കും. ട്രെയിനില്‍ കിട്ടുന്ന ബിരിയാണി, ചായ, ഊണ് എല്ലാം ഇങ്ങനെ വിമര്‍ശനത്തിന് പാത്രാകാറുണ്ട്. വളരെ അപൂര്‍വമായേ ട്രെിൻ ഭക്ഷണം നല്ലതാണെന്ന അഭിപ്രായം കേള്‍ക്കാറുള്ളൂ.
ഇപ്പോഴിതാ നാഗാലാൻഡില്‍ നിന്നുള്ള മന്ത്രി ടെംജെൻ ഇംന ട്വിറ്ററില്‍ പങ്കുവച്ചൊരു ഫോട്ടോ ഇത്തരത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. ഗുവാഹത്തിയില്‍ നിന്ന് ദിമാപൂരിലേക്ക് രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്ത മന്ത്രി ട്രെയിനില്‍ വച്ച് കഴിച്ച ഭക്ഷണത്തിന്‍റെ ഫോട്ടോ ആണ് പങ്കുവച്ചത്.
ട്രെയിൻ ഭക്ഷണം നല്ലതാണെന്ന രീതിയിലാണ് മന്ത്രി ട്വീറ്റ് ചെയ്തത്. ചോറ്, പരിപ്പ്, കറി, തൈര്, ഓംലെറ്റ് എന്നിവയാണ് പാത്രത്തില്‍ കാണുന്നത്. കാഴ്ചയ്ക്ക് തന്നെ വൃത്തിയായി സെര്‍വ് ചെയ്ത ഭക്ഷണമാണിത്. ഇതേ അഭിപ്രായം തന്നെയാണ് മന്ത്രിയും പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ട്വീറ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.
ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണം ഒട്ടും രുചികരമോ, വൃത്തിയുള്ളതോ, ആരോഗ്യകരമോ അല്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പലരും തങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിയായതിനാലാണ് ഇംനയ്ക്ക് ഇത്തരത്തിലുള്ള സ്വീകരണം ട്രെയിനില്‍ ലഭിച്ചതെന്നും ഇത് സാധാരണക്കാര്‍ പ്രതീക്ഷിക്കേണ്ടെന്നും കമന്‍റുകളുണ്ട്.
ഇതിനിടെ മന്ത്രിയുടെ ട്വീറ്റിന് ഇന്ത്യൻ റെയില്‍വേ നന്ദി അറിയിച്ചു. എന്നാല്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഇക്കാര്യങ്ങള്‍ പരിശോധിക്കാൻ മന്ത്രി റെയില്‍വേ ടീമിനോട് ആവശ്യപ്പെടുകയും ചെയ്തു.
പീഡന കേസില്‍ അറസ്റ്റിലായ മഠാധിപതിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
മംഗളൂരു: ദലിത്, പിന്നാക്ക വിദ്യാര്‍ത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ ചിത്രദുര്‍ഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണറുവിന് ദേഹാസ്വാസ്ഥ്യം.
ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ ശിവമൂര്‍ത്തിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രിയാണ് മഠാധിപതിയെ അറസ്റ്റ് ചെയ്തതെന്ന് ചിത്രദുര്‍ഗ്ഗ ജില്ലാ പൊലീസ് സൂപ്രണ്ട് കെ. പരശുറാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം ജില്ലാ അഡീ. സെഷന്‍സ് ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയ സന്യാസിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മഠത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന 15, 16 വയസ്സുള്ള രണ്ട് ദലിത്, പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു എന്നാണ് മഠാധിപതിക്കെതിരായ കേസ്. ‘പോക്സോ’ ചുമത്തിയിട്ടും സന്യാസിയുടെ അറസ്റ്റ് വൈകുന്നതില്‍ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ നല്‍കിയ പിന്തുണ മഠാധിപതിക്ക് കവചമായി.
പൊലീസിന്റേയും സര്‍ക്കാരിന്റേയും നിലപാടിനെതിരെ ബുധനാഴ്ച മുതിര്‍ന്ന അഭിഭാഷകര്‍ കര്‍ണാടക ഹൈകോടതി റജിസ്ട്രാര്‍ ജനറലിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈകോടതി ഇടപെടലിന് അവസരം നല്‍കാതെ രാത്രി അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥ് ഭൂപതി, ശ്രീറാം ടി. നായക്, ബി.സി. ഗണേഷ് പ്രസാദ്, വി. ഗണേഷ്, കെ.എ. പൊന്നണ്ണ എന്നിവരാണ് കത്തെഴുതിയത്.
പോക്സോ കൂടാതെ പട്ടിക ജാതി/വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സന്യാസിക്കെതിരെ കേസെടുത്തത്. ഹോസ്റ്റല്‍ വാര്‍ഡന്‍, ഇരകളെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചവര്‍ തുടങ്ങിയവരേയും കേസില്‍ പ്രതിചേര്‍ത്തതായി ജില്ലാ പോലീസ് മേധാവി പരശുറാം പറഞ്ഞു.