തെന്നിന്ത്യന്‍ താരദമ്ബതിമാരായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങള്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള താരദമ്ബതിമാരാണ് ഇരുവരും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2017 ല്‍ ഗോവയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.