മൈസൂരു : കോവിഡിനെത്തുടർന്നുള്ള ഇടവേളയ്ക്കുശേഷം മൈസൂരു വിന്റർ ഫെസ്റ്റിവൽ തിരിച്ചുവരുന്നു. ഡിസംബർ 24 മുതൽ ജനുവരിരണ്ടുവരെ 10 ദിവസമാണ് ഫെസ്റ്റിവൽ. മൈസൂരുകൊട്ടാരമാണ് ഫെസ്റ്റിവൽ വേദി. പുഷ്പമേള, ദീപാലങ്കാരം, പോലീസ് ബാൻഡ്, വെടിക്കെട്ട് തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കും. 24- വൈകീട്ട് അഞ്ചിന് പുഷ്പമേള ഉദ്ഘാടനംചെയ്യും. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം.
നാലുലക്ഷത്തിലധികം പൂക്കൾ മേളയിലുണ്ടാകും. പൂക്കൾകൊണ്ടുനിർമിച്ച ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയായിരിക്കും മേളയിലെ ആകർഷണം. കൂടാതെ വന്ദേഭാരത് തീവണ്ടി, കംബള ആഫ്രിക്കയിൽനിന്ന് കൊണ്ടുവന്ന ചീറ്റകൾ തുടങ്ങിയവയുടെ മാതൃകകളും ഉണ്ടാകും.
എല്ലാദിവസവും കലാപരിപാടികൾ അരങ്ങേറും. രാത്രി ഏഴുമുതൽ ഒമ്പതുവരെയാണ് കൊട്ടാരം ദീപാലംകൃതമാക്കുക. 31-ന് രാത്രി 11 മുതൽ 12 വരെ പോലീസ് ബാൻഡ് അരങ്ങേറും. പുതുവർഷത്തെ വരവേറ്റുകൊണ്ടാണ് കരിമരുന്ന് പ്രയോഗം നടക്കുക.
ശബ്ദമലിനീകരണം ഒഴിവാക്കാൻ കുറഞ്ഞ ശബ്ദത്തിലുള്ള പടക്കങ്ങൾ ഉപയോഗിച്ചാണ് വെടിക്കെട്ട്. വിന്റർഫെസ്റ്റവലിലൂടെ മൈസൂരുവിലേക്ക് ഒട്ടേറെസന്ദർശകരെ ആകർഷിക്കാൻ സാധിക്കുമെന്ന് മൈസൂരു കൊട്ടാരം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രമണ്യ പറഞ്ഞു.
ജില്ലാഭരണകൂടം, മൈസൂരു കൊട്ടാരം ബോർഡ്, വിനോദസഞ്ചാരവകുപ്പ്, സാംസ്കാരികവകുപ്പ് എന്നിവ സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവൽ നടത്താൻ 50 ലക്ഷംരൂപയാണ് ജില്ലാഭരണകൂടം സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച സർക്കാരിന് പദ്ധതിനിർദേശം സമർപ്പിച്ചിട്ടുണ്ട്.
‘ചന്ദ്രമുഖി 2′ ല്‍ കങ്കണ; സ്വാഗതം ചെയ്ത് നിര്‍മ്മാതാക്കള്‍
മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. ചന്ദ്രമുഖി 2 എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പക്ഷേ രജനീകാന്ത് ഇല്ല. മറിച്ച് രാഘവ ലോറന്‍സ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം കങ്കണ റണൌത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിലേക്ക് കങ്കണയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററില്‍ ചിത്രത്തിലെ അവരുടെ ഗെറ്റപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പി വാസു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ മധ്യത്തോടെ ആരംഭിച്ചിരുന്നു. രാഘവ ലോറന്‍സ് നായകനാവുന്ന ചിത്രത്തില്‍ വടിവേലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എം എം കീരവാണി സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി ചന്ദ്രമുഖിയില്‍ നായകനായ രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയിരുന്നു. അതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം.
പ്രധാന ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളിലേക്കൊക്കെ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ 1993ല്‍ പുറത്തെത്തിയ മണിച്ചിത്രത്താഴ് (Manichitrathazhu). മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി (Chandramukhi). ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി.