Home Featured ദസറ: മൈസൂരുവില്‍ 135 കിലോമീറ്റര്‍ റോഡ് പ്രകാശപൂരിതമാക്കും

ദസറ: മൈസൂരുവില്‍ 135 കിലോമീറ്റര്‍ റോഡ് പ്രകാശപൂരിതമാക്കും

മൈസൂരു ദസറ ഉത്സവത്തിന് നഗരം അലങ്കാര ദീപാലങ്കാരങ്ങളാല്‍ തിളങ്ങും. ചാമുണ്ഡേശ്വരി ഇലക്‌ട്രിസിറ്റി സപ്ലൈ കോര്‍പറേഷന്റെ നേതൃത്വത്തില്‍ (സി.ഇ.എസ്‌.സി) 135 കിലോമീറ്റര്‍ റോഡുകളും 119 സര്‍ക്കിളുകളുമാണ് പ്രകാശപൂരിതമാക്കുക.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മനാടുകൂടിയായതിനാല്‍ മൈസൂരുവിലെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ സവിശേഷമാക്കാനാണ് തീരുമാനം. ഒക്ടോബര്‍ 15 മുതല്‍ 24 വരെ നീണ്ടുനില്‍ക്കുന്ന നവരാത്രി കാലത്ത് ആകര്‍ഷകമായ പ്രദര്‍ശനങ്ങള്‍ നഗരദൃശ്യത്തെ അലങ്കരിക്കുമെന്ന് സി.ഇ.എസ്‌.സി സൂപ്രണ്ടിങ് എൻജിനീയര്‍ എ. സുനില്‍ കുമാര്‍ പറഞ്ഞു.

135 കിലോമീറ്റര്‍ റോഡിനുപുറമെ, പ്രമുഖ സര്‍ക്കിളുകളും ദൊഡ്ഡകെരെ മൈതാനം, കെ.ആര്‍. സര്‍ക്കിള്‍, ചാമരാജ സര്‍ക്കിള്‍, ജയചാമരാജ സര്‍ക്കിള്‍ (ഹാര്‍ഡിഞ്ച് സര്‍ക്കിള്‍), രാമാനുജ സര്‍ക്കിള്‍, റെയില്‍വേ സ്‌റ്റേഷൻ പരിസരം, മാനസഗംഗോത്രി, ബന്നിമണ്ഡപത്തിലെ എല്‍.ഐ.സി സര്‍ക്കിള്‍, പ്രധാന സ്ഥലങ്ങളിലെ 30ലധികം കൂറ്റൻ നിര്‍മിതികള്‍ എന്നിവയെല്ലാം ബള്‍ബുകള്‍കൊണ്ട് അലങ്കരിക്കും.

ചരിത്രപ്രാധാന്യമുള്ള ജില്ല ഭരണ കെട്ടിടങ്ങള്‍, മൈസൂര്‍ സിറ്റി കോര്‍പറേഷൻ കെട്ടിടം, മൈസൂര്‍ സര്‍വകലാശാലയുടെ ക്രോഫോര്‍ഡ് ഹാള്‍, മുഡ (മൈസൂര്‍ അര്‍ബൻ ഡെവലപ്‌മെന്റ് അതോറിറ്റി) ആസ്ഥാനം, കാഡ (കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി – കാവേരി) ഓഫിസര്‍മാരുടെ ക്വാര്‍ട്ടേഴ്‌സ്, സിറ്റി റെയില്‍വേ സ്റ്റേഷൻ, മഹാരാജാസ് കോളജ്, മറ്റ് വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ ഉത്സവവിളക്കുകള്‍ കൊണ്ട് തിളങ്ങും. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഒരേ തരത്തിലുള്ള സീരിയല്‍ ലൈറ്റുകളാണ് പുതുമകളില്ലാതെ ഉപയോഗിക്കുന്നത്.

എന്നിരുന്നാലും, ഇത്തവണ സന്ദര്‍ശകര്‍ക്ക് പുതിയ എന്തെങ്കിലും നല്‍കുന്നതിന് നൂതനമായ ലൈറ്റിങ്ങും സീരിയല്‍ ലൈറ്റുകളും പ്രദര്‍ശിപ്പിക്കാൻ ജില്ല മന്ത്രിയുടെ നിര്‍ദേശമുണ്ട്. ഈ ആവശ്യം ടെൻഡറുകളില്‍ ഉള്‍പ്പെടുത്തി. വിലകുറഞ്ഞ ചൈനീസ് ഇല്യൂമിനേഷൻ സെറ്റുകളുടെയും സീരിയല്‍ ലൈറ്റുകളുടെയും ഉപയോഗം ഇത്തവണ അനുവദിക്കില്ല.

ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ അരങ്ങേറിയത് 200 പേര്‍ അണിനിരന്ന തിരുവാതിര

തിരുവനന്തപുരം: ആറ്റുകാല്‍ സന്നിധിയില്‍ തിരുവാതിരയ്‌ക്ക് മേനികൂട്ടാനായി എത്തിയത് ഇരുന്നൂറോളം വനിതകള്‍. പാട്ടിന്റെ ഈണത്തിനൊത്ത് ക്ഷേത്രമുറ്റത്ത് 200 പേരും തിരുവാതിരയ്‌ക്ക് ചുവടുവച്ചതോടെ കാഴ്ചക്കാര്‍ക്ക് അതിമനോഹരമായ ദൃശ്യാനുഭവമായിരുന്നു ലഭിച്ചത്.ചട്ടമ്ബിസ്വാമി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ തിരുവാതിര കളിച്ചത്. ശ്രീ വിദ്യാധിരാജ ചട്ടമ്ബി സ്വാമികളുടെ സമാധിയുടെ ശതാബ്ദി ആചരണവുമായി ബന്ധപ്പെട്ടായിരുന്നു തിരുവാതിര അരങ്ങേറിയത്.

ചട്ടമ്ബി സ്വാമികളെക്കുറിച്ച്‌ മുൻ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രൻ എഴുതിയ വരികളായിരുന്നു തിരുവാതിരയ്‌ക്ക് ചുവടു വെയ്‌ക്കുന്നതിനായി ചിട്ടപ്പെടുത്തിയത്. പ്രഫ. കെആര്‍ ശ്യാമയാണ് വരികള്‍ ആലപിച്ചത്. നഗരത്തിലെ വിവിധ ഡാൻസ് സ്‌കൂളുകളില്‍ നിന്നുള്ള സംഘമായിരുന്നു തിരുവാതിരയുടെ ഭാഗമായത്. വിവിധ പ്രായത്തിലുള്ള ഇരുന്നൂറോളം പേരാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആചരണം മെയ് അഞ്ചിനാണ് ആരംഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group