മൈസൂരുവില്‍നിന്ന് ബംഗളൂരു വഴി രാമേശ്വരത്തേക്കുള്ള വീക് ലി സ്പെഷല്‍ ട്രെയിൻ ഏപ്രില്‍ ഒന്നുമുതല്‍ ജൂലൈ 23 വരെ സർവിസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.മൈസൂരുവില്‍നിന്ന് തിങ്കളാഴ്ചകളില്‍ വൈകീട്ട് 6.35ന് പുറപ്പെടുന്ന ട്രെയിൻ മണ്ഡ്യ, ബംഗളൂരു, ജോലാർപേട്ട, തിരുപ്പത്തൂർ, സേലം, നാമക്കല്‍, കരൂർ, തിരുച്ചിറപ്പള്ളി, ദിണ്ഡിഗല്‍ വഴി ചൊവ്വാഴ്ച രാവിലെ 9.10ന് രാമേശ്വരത്തെത്തും. തിരിച്ച് ഉച്ചക്ക് 12ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച മൈസൂരുവിലെത്തും.
ഓണ്‍ലൈനില്‍ ടാസ്ക് തരും, പൂര്‍ത്തിയാക്കിയാല്‍ ഉടൻ പണം’; തട്ടിപ്പില്‍ യുവതിക്ക് നഷ്ടം 6.18 ലക്ഷം, പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍
കൊച്ചി: ഓണ്‍ലൈനില്‍ ‘ടാസ്ക്’ നല്‍കി തൊടുപുഴ സ്വദേശിനിയുടെ 6.18 ലക്ഷം രൂപ തട്ടിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍.എറണാകുളം സ്വദേശികളായ ഫാരിസ് (24), ബന്ധു റമീസ് (22), ഫസല്‍ (21), സംഗീത് (22) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പണം തട്ടിയെടുത്ത് നിക്ഷേപിച്ച അക്കൗണ്ട് പിന്തുടർന്നാണ് പ്രതികളിലേക്കെത്തിയത്.തൊടുപുഴ സ്വദേശിനിയായ യുവതിക്ക് ടെലഗ്രാമിലൂടെയാണ് തട്ടിപ്പ് സന്ദേശം ലഭിച്ചത്. ആമസോണിന്‍റെ പേരിലുള്ള വ്യാജ ലിങ്കായിരുന്നു ഇവർക്ക് കിട്ടിയത്. ഇതില്‍ ക്ലിക്ക് ചെയ്ത് വന്ന സൈറ്റില്‍ ചെറിയ ടാസ്കുകള്‍ പൂർത്തിയാക്കാനുള്ള നിർദേശമാണുണ്ടായിരുന്നത്. ടാസ്ക് പൂർത്തിയായാല്‍ ഉടൻ പണം ലഭിക്കും.
ആദ്യം നിശ്ചിത തുക അടച്ച് വേണം ടാസ്കുകള്‍ പൂർത്തിയാക്കാൻ. പൂർത്തിയാക്കിയാല്‍ ഇരട്ടി തുക ലഭിക്കും. ഇങ്ങനെ വാഗ്ദാനം ചെയ്താണ് യുവതിയുടെ 6.18 ലക്ഷം തട്ടിയത്. ടാസ്ക് പൂർത്തിയാക്കി ലഭിച്ച തുക ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തെന്നാണ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. ഇതിന്‍റെ മെസ്സേജും അയച്ചുനല്‍കി. എന്നാല്‍, ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടില്‍ തുകയൊന്നും വന്നിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലായ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ വലിയ സംഘമുണ്ടോ, കൂടുതല്‍ പേർ തട്ടിപ്പിനിരയായോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.