Home Featured മൈസൂര്‍ പാലസ് വിന്റര്‍ ഫ്ലവര്‍ഷോ 22 മുതല്‍

മൈസൂര്‍ പാലസ് വിന്റര്‍ ഫ്ലവര്‍ഷോ 22 മുതല്‍

വിനോദസഞ്ചാരയാത്രകളുടെ പ്രധാന ഡെസ്റ്റിനേഷനാണ് മൈസൂര്‍. വര്‍ഷംതോറും നടക്കുന്ന മൈസൂര്‍ പാലസ് ഫ്ലവര്‍ഷോ ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കും.ഇത്തവണ 35 ഇനങ്ങളിലായി 25,000 പൂച്ചെടികള്‍ പ്രദര്‍ശനത്തിലുണ്ടാവും. വിവിധ തരം റോസാപ്പൂക്കള്‍, ഓര്‍ക്കിഡ്, ആന്തൂറിയം, ജര്‍ബറ, ചെണ്ടുമല്ലി തുടങ്ങി സ്വദേശ-വിദേശ ഇനങ്ങള്‍ കണ്ണിന് വിരുന്നായി അലങ്കരിക്കും.മൈസൂരു ടി. നരസിപുര്‍ സോമനാഥ പുരയിലെ ചന്നകേശവ ക്ഷേത്രത്തിന്റെ 50 അടി വീതിയും 28 അടി നീളവും 28 അടി ഉയരവുമുള്ള മാതൃക പൂക്കളാല്‍ തീര്‍ക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്ബതുവരെയാണ് സന്ദര്‍ശക സമയം. പ്രവേശനം സൗജന്യമാണ്.

പാര്‍ലമെന്‍റ് അതിക്രമം ; പ്രതികളുടെ വാട്സ്‌ആപ്പ് കൂട്ടായ്മയുടെ വിവരങ്ങള്‍ പുറത്ത്

പാര്‍ലമെന്‍റില്‍ അതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ആറ് പ്രതികള്‍ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗിന്‍റെയും ചന്ദ്രശേഖര്‍ ആസാദിന്‍റെയും പേരില്‍ തയാ റാക്കിയ അര ഡസനോളം വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.സ്വാതന്ത്ര്യസമരസേനാനികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന സംഘം ഈ വിഷയത്തിലുള്ള വീഡിയോകളും പങ്കുവച്ചിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് ആറംഗ സംഘത്തിലെ സാഗര്‍ ശര്‍മയും ഡി. മനോരഞ്ജനും ലോക്സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്ന് ചേംബറിലേക്കു ചാടിയത്. കാനിസ്റ്ററുകള്‍ ഉപയോഗിച്ച്‌ മഞ്ഞപുക ചേംബറില്‍ പടര്‍ത്തുകയും ചെയ്തു. ഇതേസമയത്തുതന്നെ പാര്‍ലമെന്‍റ് മന്ദിരത്തിനു പുറത്ത് മറ്റു രണ്ടു പ്രതികളായ അമോല്‍ ഷിൻഡെയും നീലം നീലം ആസാദ് എന്നിവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും മഞ്ഞപ്പുക സ്പ്രേ ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group