Home Featured ദീപാവലിത്തിരക്ക് : മൈസൂരു-മംഗളൂരു പ്രത്യേക ട്രെയിൻ ഇന്ന്

ദീപാവലിത്തിരക്ക് : മൈസൂരു-മംഗളൂരു പ്രത്യേക ട്രെയിൻ ഇന്ന്

ബെംഗളൂരു :ദീപാവലിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മൈസൂരുവിൽനിന്ന് മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.07303 നമ്പർ മൈസൂരു-മംഗളൂരു സ്പെഷ്യൽ വെള്ളിയാഴ്ചരാത്രി 10.30-ന് മൈസൂരുവിൽനിന്നും പുറപ്പെടും. ശനിയാഴ്ചരാവിലെ 9.40-ന് മംഗളൂരുവിലെത്തും.മാണ്ഡ്യ, കെങ്കേരി, കെ.ആർ.എസ്. ബെംഗളൂരു, യശ്വന്തപുര, ചിക്കബാനവാര, നെലമംഗല, കുനിഗൽ, ശ്രാവണബെലഗോള, ചന്നരായണപട്ടണ, ഹാസൻ, ശക്ലേഷ്പുര, സുബ്രഹ്മണ്യറോഡ്, കബകപുത്തൂർ, ബന്ത്വാൾ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും

. 07304 നമ്പർ മംഗളൂരു-മൈസൂരു സ്പെഷ്യൽശനിയാഴ്ച രാവിലെ 11.40-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. രാത്രി 12.50-ന് മൈസൂരുവിലെത്തും.ഒരു ഫസ്റ്റ് ക്ലാസ് എ.സി., രണ്ട് സെക്കൻഡ് ക്ലാസ് എ.സി., ഏഴ് തീ ടയർ എ.സി., എട്ട് സെക്കൻഡ് ക്ലാസ് സ്ലീപ്പർ, രണ്ട് സെക്കൻഡ് ക്ലാസ് സീറ്റിങ് കോച്ചുകൾ ഉൾപ്പെടുന്നതാണ് സ്പെഷ്യൽ തീവണ്ടി

പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയോടെ നോക്കി നിന്നു; 40കാരനെ റോബോട്ട് എടുത്തുയര്‍ത്തി ഞെരിച്ചു കൊന്നു

റോബോട്ടിന് മുന്നില്‍പ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം. റോബോട്ട് കമ്ബനിയിലെ ജോലിക്കാരനായ 40കാരനെയാണ് റോബോട്ട് ഞെരിച്ച്‌ കൊലപ്പെടുത്തിയത്.ദക്ഷിണ കൊറിയയിലാണ് സംഭവം. ജിയോംഗ്സാംഗ് പ്രവിശ്യയില്‍ പച്ചക്കറികളെ വേര്‍തിരിച്ച്‌ പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും തകരാറുകള്‍ പരിഹരിക്കാനുമായി എത്തിയ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.ബെല്‍ പെപ്പറുകള്‍ അടുക്കിയ ബോക്സുകള്‍ ഉയര്‍ത്തി പലകകളില്‍ വച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച്‌ റോബോട്ട് ജോലിക്കാരനെ ഉയര്‍ത്തിയെടുത്ത് ഞെരിച്ച്‌ കൊന്നത്.

രണ്ട് ദിവസം മുമ്ബ് റോബോട്ടിന്റെ സെൻസറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചിരുന്നു, അത് പരിശോധിക്കാനെത്തിയതായിരുന്നു ഇയാള്‍. ഉടൻ തന്നെ റോബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ റോബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുരക്ഷിതമായ രീതി വേണമെന്ന് റോബോട്ട് കമ്ബനിയോട് പച്ചക്കറി വ്യാപാര സ്ഥാപനം ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റോബോട്ടിന് മുന്നില്‍പ്പെട്ട 50കാരൻ ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടിരുന്നു. ഓട്ടോമൊബൈല്‍ പാര്‍ട്‌സ് നിര്‍മാണശാലയിരുന്നു ഈ അപകടം.

You may also like

error: Content is protected !!
Join Our WhatsApp Group