Home Featured മൈസൂരു- കുശാൽനഗർ റെയിൽവേ പാത സർവേ നടപടികൾ അവസാനഘട്ടത്തിൽ

മൈസൂരു- കുശാൽനഗർ റെയിൽവേ പാത സർവേ നടപടികൾ അവസാനഘട്ടത്തിൽ

മൈസൂരു: നിർദിഷ്ട മൈസൂരും കുശാൽനഗർ റെയിൽവേ പാതയുടെ സർവേ നടപടികൾ അവസാനഘട്ടത്തിൽ. ശ്രീരംഗപട്ടണയിലെ ബെളഗോളയിൽ നിന്ന് ആരംഭിച്ച് കുശാൽ നഗറിലെ കൊപ്പവരെ നീളുന്ന 87.2 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ സർവേകഴിഞ്ഞ വർഷമാണ് ആരംഭിച്ചത്.

പദ്ധതിയുടെ റിപ്പോർട്ട് അടുത്ത മാസം റെയിൽവേ ബോർഡിനു കൈമാറും. മണ്ഡ്യ, മൈസൂരു, കുടക് ജില്ലകളിലൂടെ കടന്നുപോകുന്ന റെയിൽപാതയുടെ സർവേ 2020ലാണ് അനുമതി ലഭിച്ചത്.

ഒരേസമയം അമ്മയും മകളുമായി ബന്ധം; 21 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

ഹരിദേവ്പൂര്‍ കേസില്‍ (haridevpur case) കാണാതായ 21കാരന്റെ മൃതദേഹം സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രഹട്ടില്‍ നിന്ന് കണ്ടെടുത്തു.കേസില്‍ കൊല്ലപ്പെട്ട അയന്‍ മൊണ്ടലിന്റെ കാമുകി, കാമുകിയുടെ അമ്മ, അച്ഛന്‍, സഹോദരന്‍, അവരുടെ രണ്ട് കൂട്ടാളികള്‍ എന്നിവരുള്‍പ്പെടെ ആറ് പേരെയാണ് ഹരിദേവ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അയന്‍ മൊണ്ടല്‍ ഒരു ക്യാബ് ഡ്രൈവറായിരുന്നു. വിജയദശമി (vijaya dashami) ദിവസം വൈകുന്നേരം അയന്‍ തന്റെ കാമുകിയെ നിരവധി തവണ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ യുവതി ഫോണെടുത്തില്ല. പകരം കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് അയന്‍ നേരിട്ട് കാമുകിയുടെ വീട്ടിലേക്ക് തിരിച്ചു. മദ്യപിച്ച്‌ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു അയന്‍ വീട്ടിലെത്തിയത്. ആ സമയത്ത് കാമുകി വീട്ടിലുണ്ടായിരുന്നില്ല. ഇത് അവനെ ചൊടിപ്പിച്ചു.

യുവതിയുടെ അമ്മ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അയന്‍ അമ്മയുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. താമസിയാതെ, കാമുകിയും സഹോദരനും പിതാവും അവിടെയെത്തി. ഇതോടെ വഴക്ക് മൂര്‍ച്ഛിച്ചു. വഴക്കിനിടെ, സഹോദരന്‍ മൊണ്ടലിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റ ഉടന്‍ തന്നെ മൊണ്ടല്‍ കൊല്ലപ്പെട്ടു, ” ഒരു സിറ്റി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുടര്‍ന്ന് മൊണ്ടലിന്റെ മൃതദേഹം ആളൊഴിഞ്ഞ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ നാല് പേരും ചേര്‍ന്ന് തീരുമാനിച്ചു. അങ്ങനെ സഹോദരന്‍ തന്റെ അടുത്ത രണ്ട് സുഹൃത്തുക്കളെ വിളിച്ച്‌ ഒരു പിക്കപ്പ് വാന്‍ വാടകയ്‌ക്കെടുത്തു. മൃതദേഹം പൊതിഞ്ഞ് വാനില്‍ കയറ്റി മഗ്രാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി തള്ളി.

പിറ്റേന്ന് രാവിലെ, മൊണ്ടലിന്റെ വീട്ടുകാര്‍ യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് ഹരിദേവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് മൊണ്ടലിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ സഹോദരന്റെ സുഹൃത്തുക്കളിലൊരാളായ ദീപ്‌ജ്യോതി സാഹുവിനെ ഒഡീഷയിലെ ജാജ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രാഹുല്‍ റോയ്, സുജിത് റോയ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് സുഹൃത്തുക്കള്‍. ഹരിദേവ്പൂരില്‍ നിന്ന് മഗ്രഹട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ സഹായിച്ച പിക്കപ്പ് വാന്‍ ഡ്രൈവറാണ് സുജിത് റോയ്.

തന്റെ മകന് കാമുകിയുമായും അവളുടെ അമ്മയുമായും ബന്ധമുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ക്കെല്ലാം അറിയുന്ന കാര്യമാണിതെന്നും മൊണ്ടലിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് വ്യക്തമാക്കിയത് അനുസരിച്ച്‌ അയന്റെ പിതാവ് അമര്‍ ഒക്ടോബര്‍ 6 നാണ് മകനെ കാണാനില്ലെന്ന് പരാതി നല്‍കിയത്.

വിജയദശമി ദിനത്തില്‍ രാത്രി 10.30 ഓടെയാണ് അയന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. യുവാവിന് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിയെന്നും അതിനിടയിലാണ് ഒക്ടോബര്‍ 6ന് രാവിലെ മഗ്രഹത്ത് പിഎസ് പരിധിയിലെ കട്‌പോളിന് സമീപമുള്ള കരിമാബാദില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതെന്നും ജില്ലാ കമ്മീഷണര്‍ സൗമ്യ റോയ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group