മൈസൂരു : പത്തുദിവസത്തെ ദസറ ആഘോഷങ്ങൾക്ക് മൈസൂരുവിൽ തിരിതെളിഞ്ഞു. വ്യാഴാഴ്‌ച രാവിലെ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്പവൃഷ്ടിനടത്തി പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായ ഹംപ നാഗരാജയ്യ ഉദ്ഘാടനം ചെയ്തു. ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനുമുൻപ് ഹംപ നാഗരാജയ്യ മുഖ്യമന്ത്രിക്കൊപ്പം ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി.
കർണാടകത്തിന്റെ സമ്പന്നമായ സാംസ്കാരികപാരമ്പര്യവും രാജകീയ പ്രതാപത്തിന്റെയും മഹത്ത്വത്തിന്റെയും സ്മരണകളും ഉണർത്തുന്നതായിരിക്കും ഇത്തവണത്തെ ദസറ ആഘോഷപരിപാടികൾ. ഭക്ഷണമേള, പുഷ്പമേള, സാംസ്‌കാരിക പരിപാടികൾ, കർഷക ദസറ, വനിതാ ദസറ, യുവ ദസറ, കുട്ടികളുടെ ദസറ, കവിയരങ്ങ് തുടങ്ങി ഒട്ടേറെ പരിപാടികളുണ്ടാകും. 12-ന് പ്രസിദ്ധമായ ജംബൂസവാരി ചടങ്ങ് നടക്കും. ആനകൾ തിടമ്പേറ്റി നഗരംചുറ്റുന്ന ചടങ്ങാണിത്. കേരളത്തിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ വരുംദിവസങ്ങളിൽ ദസറ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തും.
ദസറ ആഘോഷത്തിന്റെ ലഹരിയിലാണ് കൊട്ടാരനഗരി. ഇനിയുള്ള പത്തുനാളുകളിൽ മലയാളികളുൾപ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ ദസറ ആഘോഷത്തിൽ പങ്കുചേരാനെത്തും. സാംസ്‌കാരിക പരിപാടികളും പ്രദർശനങ്ങളുമൊക്കെയായി നഗരം ഉത്സവത്തിരക്കിലേക്ക് കടക്കുന്ന ദിനങ്ങളാണ് ഇനി. മൈസൂരു കൊട്ടാരം, പ്രധാന തെരുവുകൾ, ജങ്ഷനുകൾ കെട്ടിടങ്ങൾ എന്നിവിടങ്ങളെല്ലാം ദീപാലങ്കാരങ്ങളാൽ മനോഹരമാകും. ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു രാജകുടുംബത്തിൻ്റെ ആഘോഷങ്ങൾ വ്യാഴാഴ്ച തുടങ്ങി. കൊട്ടാരത്തിൽ നടക്കുന്ന ആചാര ദർബാറാണ് പ്രധാനചടങ്ങുകളിലൊന്ന്. യദുവീർ കൃഷ്‌ണദത്ത ചാമരാജ വോഡയാർ പരമ്പരാഗത വസ്ത്രമണിഞ്ഞാണ് സുവർണ സിംഹാസനത്തിലെത്തിയത്.
ദസറയിൽ പങ്കെടുക്കാനെത്തുന്നവരെ ലക്ഷ്യമിട്ട് തെരുവോര കച്ചവടക്കാരും എത്തിത്തുടങ്ങി. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു മുന്നിലും റോഡുകളിലും ഇവർ സജീവമാകും.സംസ്ഥാനത്തുടനീളമുള്ള 508 ട്രൂപ്പുകളിൽ നിന്നുള്ള 6,500 -ഓളം കലാകാരന്മാർ 11-ഓളം വ്യത്യസ്‌ത വേദികളിലായി വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കും. പ്രകാശപൂരിതമായ അംബാവിലാസ കൊട്ടാരത്തിന് മുന്നിലുള്ള സാംസ്കാരിക പരിപാടികൾ ശ്രദ്ധേയമാകും
സംസ്ഥാന-ദേശീയ തലങ്ങളിലെ പ്രശസ്തരായ കലാകാരന്മാരുടെ പ്രകടനങ്ങളുടെ പ്രധാന വേദിയാകും ഇവിടം. പ്രസിദ്ധമായ ദസറ ഘോഷയാത്ര (ജംബൂ സവാരി), ടോർച്ച് ലൈറ്റ് പരേഡ്, മൈസൂരു ദസറ എക്സിബിഷൻ എന്നിവ ആളുകളെ ആകർഷിക്കും. മൈസൂരുവിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ വിവിധ അലങ്കാരങ്ങളും ആഘോഷങ്ങളും ഉണ്ടാകും. കൊട്ടാരത്തിൽ രാജകുടുംബം അവരുടെ പാരമ്പര്യമനുസരിച്ചുള്ള ചടങ്ങുകൾ നടത്തും. ഈ വർഷം എയർഷോ ഉണ്ടാകില്ല
ഗായിക അമൃത സുരേഷ് ആശുപതിയില്‍
ഗായിക അമൃത സുരേഷിനെ ആശുപതിയില്‍ പ്രവേശിച്ചു. അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്നുമാണ് ഇത് വ്യക്തമാകുന്നത്തന്‍റെ സഹോദരിയെ ഇനിയും വേദനിപ്പിക്കരുതെന്ന് പോസ്റ്റില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തില്‍ ചർച്ചയാവുന്നുണ്ട്. മകളെ കാണിക്കാൻ മുൻഭാര്യയായ അമൃത തയ്യാറാകുന്നില്ല എന്ന ബാലയുടെ പരാമർശമാണ് പ്രശ്നത്തിന്റെ തുടക്കം.
പിന്നാലെ ബാലയ്ക്കെതിരെ മകളും, താൻ അനുഭവിച്ച പ്രശ്നങ്ങള്‍ വ്യക്തമായി പങ്കുവെച്ച് അമൃതയും രംഗത്തെത്തിയിരുന്നു.ബാല- അമൃത വിവാഹ ബന്ധത്തിലെന്താണ് സംഭവിച്ചതെന്ന് അമൃത നേരത്തേ പങ്കുവെച്ച വീഡിയോയില്‍ തുറന്നുപറഞ്ഞിരുന്നു. മകളെ ഇനിയും ഉപദ്രവിക്കരുതെന്ന് അതേ വീഡിയോയില്‍ കരഞ്ഞ് അപേക്ഷിച്ചിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാല താന്‍ ഇനി ഒന്നിനുമില്ല കളി നിര്‍ത്തുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയത്