Home Featured മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു

മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു

പുതുവത്സര യാത്രാത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രഖ്യാപിച്ച മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു. 30ന് എസി 3 ടയറിൽ 656, എസി 2 ടയറിൽ 160 എന്നിങ്ങനെ സീറ്റുകളാണ് ബാക്കിയുള്ളത്. ജനുവരി 1ന് എസി 3 ടയറിൽ 663, എസി 2 ടയറിൽ 159 സീറ്റുകളുണ്ട്. മടക്കയാത്രയിൽ 31ന് എസി 3 ടയറിൽ 569, എസി 2 ടയറിൽ 157, ജനുവരി 2ന് എസി 3 ടയറിൽ 581, എസി 2 ടയറിൽ 163 എന്നിങ്ങനെയാണ് സീറ്റുകൾ ബാക്കിയുള്ളത്. ഇന്നു രാത്രി 11.30 നു മൈസൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കു പുറപ്പെടുന്ന ക്രിസ്മസ് സ്പെഷൽ ട്രെയിനിൽ എസി 3 ടയറിൽ 399, എസി 2 ടയറിൽ 104 സീറ്റുകൾ ബാക്കിയുണ്ട്. നാളെ കൊച്ചുവേളിയിൽ നിന്നുള്ള മടക്കയാ ത്രയിൽ ട്രെയിനിൽ എസി 3 ടയറിൽ 435 സീറ്റുകളും എസി 2 ടയറിൽ 132 സീറ്റുകളും ബാക്കിയുണ്ട്.

ചൈനയടക്കം അഞ്ച് രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഏതു വെല്ലുവിളിയും നേരിടാന്‍ പാകത്തില്‍ ആശുപത്രികളില്‍ ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍, വെന്‍റിലേറ്റര്‍, മറ്റ് ജീവന്‍രക്ഷ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍.ഓക്സിജന്‍ ഉല്‍പാദന പ്ലാന്‍റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകണം.

ഇതിന്‍റെ പരിശോധനക്ക് മോക്ഡ്രില്‍ നടത്തണം. കോവിഡ് കേസുകള്‍ രാജ്യത്ത് ഇപ്പോള്‍ കുറവാണ്. എങ്കിലും മെഡിക്കല്‍ സന്നാഹങ്ങള്‍ തയാറാകേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അഡീഷനല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി എഴുതിയ കത്തില്‍ പറഞ്ഞു.ഇതിനിടെ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി.

ആരോഗ്യ സ്ഥിതിയെക്കുറിച്ച ഫോറം പൂരിപ്പിച്ചു നല്‍കുകയും വേണം. കോവിഡ് പോസിറ്റിവായവരെ കണ്ടെത്തിയാല്‍ ക്വാറന്‍റീന്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ പറഞ്ഞു.നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി അന്താരാഷ്ട്ര വിമാനങ്ങള്‍ വിലക്കുകയോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയോ വേണ്ടതില്ല, നിരീക്ഷണവും ജാഗ്രതയും മതിയെന്ന് ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അടക്കം വിദഗ്ധര്‍ പറഞ്ഞു.

വാക്സിനേഷനിലൂടെയും മറ്റും പ്രതിരോധ ശേഷി നേടിയതിനാല്‍ ഇന്ത്യയില്‍ കടുത്ത കോവിഡ് വ്യാപനത്തിന് സാധ്യതയില്ല. ചൈനയെ പ്രശ്നത്തിലാക്കിയ ബി.എഫ്-7 വൈറസ് വകഭേദം ഇന്ത്യയില്‍ വന്നുകഴിഞ്ഞതാണ്. ഒരു വര്‍ഷംമുമ്ബ് ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കണക്കുപ്രകാരം ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഇപ്പോള്‍ 3,397 മാത്രമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.15 ശതമാനം മാത്രം.

You may also like

error: Content is protected !!
Join Our WhatsApp Group