ബംഗളൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.
“അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ അനുവദിക്കരുത്. ഇത്തരം നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അതിക്രമങ്ങള്‍ തടയാനാവില്ലെന്നും കര്‍ണാടക പൊലീസ് ഹൈദരാബാദ് പൊലീസിന്റെ നടപടി മാതൃകയാക്കണമെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
ചാമുണ്ഡിഹില്‍സ് കൂട്ടബലാത്സംഗം, അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്
വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ കത്തിച്ച പ്രതികളെ 2019ല്‍ തെലങ്കാന പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു . തെളിവെടുപ്പിന് എത്തിച്ച സമയത്ത് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവെച്ചത്.
*ഓഗസ്റ്റ് 28**മമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസ്; ദ്രാസ് ഹൈകോടതി സർക്കാർ നിലപാട് തേടി*
മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ മലയാളി വിദ്യാര്‍ത്ഥികളെയടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മൂന്ന് മലയാളി വിദ്യാര്‍ഥികളും ഒരു തമിഴ്നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അനുമാനം . ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
*onamtraditions.com*_Love our tradition_*ഓണം ട്രഡീഷൻസ്* നിങ്ങൾക്കായി ഒരുക്കുന്നു🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്സന്ദർശിക്കു▶️https://onamtraditions.com/login?referrer=AAAE Visit Our store@ *MADIWALA*▶️ https://g.co/kgs/yJ2b62 Call: *095269 18111*