Home Featured മൈസൂരുവിലെ കൊലയാളി പുലി വലയിലായി; ആശ്വാസത്തോടെ നാട്ടുകാര്‍

മൈസൂരുവിലെ കൊലയാളി പുലി വലയിലായി; ആശ്വാസത്തോടെ നാട്ടുകാര്‍

മൈസൂരു: മൈസൂരു നിവാസികള്‍ക്ക് ആശ്വാസമായി കൊലയാളി പുലി പിടിയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്.ഇന്നലെ രാത്രിയാണ് പുലി വനംവകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്.

കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു.

കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ ബന്ധുക്കള്‍ക്ക് വിതരണം ചെയ്ത ചോക്ലേറ്റില്‍ പുഴുവെന്ന് പരാതി; പാലക്കാട് ബേക്കറി പൂട്ടി

പാലക്കാട്: കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ ബന്ധുക്കള്‍ വിതരണം ചെയ്ത ചോക്ലേറ്റില്‍ പുഴുവെന്ന പരാതിയെ തുടര്‍ന്ന് ബേക്കറി പൂട്ടി.പാലക്കാട് മേപ്പറമ്ബ് സ്വദേശി സന്തോഷിന്റെ പരാതിയിലാണ് നടപടി. നഗരത്തിലെ ബേക്കറിയില്‍ നിന്നാണ് കഴിഞ്ഞദിവസം സന്തോഷ് ചോക്ലേറ്റ് വാങ്ങിയത്.കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മിഠായി കഴിച്ചു. ഇതിനിടയിലാണ് മിഠായിക്കുള്ളില്‍ പുഴുവിനെ കണ്ടെത്തിയത്. ബാക്കിയുണ്ടായിരുന്ന മുഴുവന്‍ മിഠായിയിലും സമാനരീതിയില്‍ പുഴുക്കളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ സമാനരീതിയിലുള്ള ചോക്ലേറ്റ് പിടികൂടി. ഭക്ഷ്യസുരക്ഷവിഭാഗത്തിന്റെ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ലെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി പൂട്ടിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group