Home Featured മൈസൂരു ദസറ കലാശക്കൊട്ടിലേക്ക്;ജംബോ സവാരി നാളെ

മൈസൂരു ദസറ കലാശക്കൊട്ടിലേക്ക്;ജംബോ സവാരി നാളെ

മൈസൂരു: ദസറയുടെ കലാശക്കൊട്ടിനെ വരവേൽക്കാൻ ഒരുങ്ങി കൊട്ടാരനഗരി. വിജയദശമി ദിനമായ നാളെ നടക്കുന്ന ജംബോ സവാരിക്ക് മുന്നോടിയായി നഗരത്തിൽ കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് 2.36നും 2.50 നും ഇടയ്ക്ക് അംബാവിലാസ് കൊട്ടാരത്തിലെ ചാമുണ്ഡി ക്ഷേത്രത്തിൽ നടക്കുന്ന നന്ദി ധ്വജ പൂജകളോടെയാണു ചടങ്ങുകൾ ആരംഭിക്കുക.വൊഡയാർ രാജകുടുംബത്തിലെ നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ ചടങ്ങുകൾക്കു നേതൃത്വം നൽകും.

ചാമുണ്ഡീദേവിയുടെ വിഗ്രഹം. 750 കിലോ സ്വർണത്തിൽ തീർത്ത സുവർണഹൗഡയിലേക്കു പ്രതിഷ്ഠിക്കുന്നതോടെ ജംബോ സവാരി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഫ്ലാഗ് ഓഫ് ചെയ്യു .അംബാരി ആന അഭിമന്യുവാണ് ഇത്തവണയും സുവർണ ഹൗഡ പല്ലക്കിലേറ്റുന്നത്. അഭിമന്യൂ ഉൾപ്പെടെ 13 ആനകളാണ് ഇത്തവണ സവാരിയിൽ പങ്കെടുക്കുന്നത്.കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന സവാരി 5 കിലോമീറ്റർ നഗരപ്രദക്ഷിണത്തിന് ശേഷം ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാചപിക്കും.

4 മണിക്കൂർ നീണ്ടുനിൽക്കുന്ന സവാരിക്ക് കുതിരപൊലിസും ഒട്ടകങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അകമ്പടിയേകും.വൈകിട്ട് 7നു ബന്നി മണ്ഡപം ഗ്രൗണ്ടിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡോടെയാണ് ദസറ ചടങ്ങുകൾ സമാപിക്കുക. പരേ ഡിന്റെ ഉദ്ഘാടനം ഗവർണർ താവർ ചന്ദ് ഗെലോട്ട് നിർവഹിക്കും.

അംബാവിലാസ്കൊട്ടാരത്തിൽ പ്രവേശന നിയന്ത്രണം:ദസറ ആഘോഷച്ചടങ്ങിന്റെ ഭാഗമായി അംബാവിലാസ് കൊട്ടാരത്തിൽ സന്ദർശകർക്ക് ഇന്ന് ഉച്ചയ്ക്ക് 2.30 വരെയും വിജയദശമി ദിനമായ നാളെ പൂർണമായും പ്രവേശനം നിരോധിച്ചതായി പാലസ് ബോർഡ് ഡയറക്ടർ അറിയിച്ചു.

കൊട്ടാരത്തിൽ നവരാത്രി പൂജ:ദസറയുടെ പ്രധാന ചടങ്ങുകൾ നടക്കുന്ന അംബാവിലാസ് കൊട്ടാരത്തിൽ മഹാനവമി പൂജകൾക്കു തുടക്കമായി. ആയുധപൂജയുടെ ഭാഗമായി ഇന്ന് രാവിലെ 6.30നു കൊട്ടാരത്തിലെ വെടിക്കോപ്പുകളും ആയുധങ്ങളും കൊട്ടാര ക്ഷേത്രത്തിൽ പൂജയ്ക്കായി സമർപ്പിക്കും.

ദസറ ഹെലികോപ്റ്റർ സവാരി:മൈസൂരുവിന്റെ ആകാശക്കാഴ്ച വീക്ഷിക്കാൻ സൗകര്യമൊരുക്കിയുള്ള ദസറ ഹെലികോപ്റ്റർ സവാരി നാളെ സമാപിക്കും 8 മിനിറ്റ് യാത്രയ്ക്ക് ഒരാൾക്ക് 3999 രൂപയാണ് നിരക്ക്, ചിപ്സൺ ഏവിയേഷന്റെ കോപ്റ്റർ ജയചാമരാജേന്ദ്ര വൊഡയാർ ഹെലിപാഡിൽ നിന്നാണ് സർവീസ് നടത്തുന്നത്.

പൂജ തെറ്റിയെന്ന് സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ച്‌ യുവാവ്

ഇന്‍ഡോറില്‍ പൂജാരിയെ ക്രൂരമായി മര്‍ദിച്ച്‌ കുടുംബം. പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടര്‍ന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മര്‍ദിച്ചത്.ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു.സെപ്റ്റംബര്‍ 29ന് മകന്റെ വിവാഹത്തിന് വേണ്ടി സത്യനാരായണ പൂജ ചെയ്യാന്‍ പൂജാരിയായ കുഞ്ജ്ബിഹാരി ഷര്‍മയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ലക്ഷ്മികാന്ത് ഷര്‍മ.

പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നല്‍കി പൂജാരിക്ക് വീട്ടില്‍ തന്നെ താമസിക്കാന്‍ ഇടം ഒരുക്കി. എന്നാല്‍ രാത്രിയായപ്പോള്‍ ലക്ഷ്മികാന്തിന്റെ ഇളയ മകന്‍ വിപുല്‍ പൂജാരിയെ വിളിച്ചെഴുനേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. പൂജാവിധി തെറ്റിയെന്നും തന്റെ സഹോദരന്‍ വിചിത്രമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം.പൂജാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് പൂജാരിയെ രക്ഷിച്ചതും പൊലീസില്‍ വിവരമിറിയിച്ചതും. തുടര്‍ന്ന് ചന്ദന്‍ നഗര്‍ പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group