ദസറ ആഘോഷങ്ങൾ കണക്കിലെടുത്ത് ബംഗളുരു: സിറ്റി പോലീസ് നോർത്ത്, ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, സെൻട്രൽ ബംഗളൂരു എന്നിവിടങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു.ഒക്ടോബർ അഞ്ചിന് (ബുധൻ) രാവിലെ ഏഴ് മുതൽ ഒക്ടോബർ ആറിന് (വ്യാഴം) ഉച്ചയ്ക്ക് 12 വരെയാണ് നിരോധനം.നോർത്ത് ഡിവിഷനിലെ ആർടി നഗർ, ജെസി നഗർ, സഞ്ജയ്നഗർ, ഹെബ്ബാൾ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി ഉത്തരവിൽ അറിയിച്ചു.
ഈസ്റ്റ് ഡിവിഷൻ:ഈസ്റ്റ് ഡിവിഷനിലെ ഭാരതിനഗർ, പുലകേശിനഗർ, കെ.ജി.ഹള്ളി, ഡി.ജെ.ഹള്ളി, ശിവാജിനഗർ എന്നീ പോലീസ് സ്റ്റേഷൻപരിധികളിലാണ് നിരോധനാജ്ഞ.
വടക്ക്-കിഴക്ക്, സെൻട്രൽ ഡിവിഷനുകൾ:വടക്കുകിഴക്കൻ ബെംഗളൂരുവിൽ അമൃതഹള്ളിയിലും കൊടിഗെഹള്ളിയിലും സെൻട്രൽ ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷൻ പരിധിയിലും മദ്യവിൽപന നിരോധിച്ചിട്ടുണ്ട്.സ്റ്റാർ ഹോട്ടലുകളെയും ക്ലബ്ബുകളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരോധന കാലയളവിൽ എംഎസ്ഐഎൽ ഔട്ട്ലെറ്റുകൾ, വൈൻസ് സ്റ്റോറുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവ അടച്ചിരിക്കും
പഴങ്കഞ്ഞി ഘോഷയാത്രകൾ:ബുധനാഴ്ച ആർടി നഗർ, ജെസി നഗർ, ഹെബ്ബാൾ, ഡിജെ ഹള്ളി എന്നിവിടങ്ങളിലായി 113 പല്ലക്കുകളെങ്കിലും ഘോഷയാത്രയിൽ പുറത്തെടുക്കുമെന്നും 60,000-ത്തിലധികം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നും പോലീസ് അറിയിച്ചു.ഈ പ്രദേശങ്ങൾ “സാമുദായിക സെൻസിറ്റീവ്” ആയി കണക്കാക്കപ്പെടുന്നു, അതിനാൽ ആഘോഷവേളയിൽ പ്രദേശത്തെ സമാധാനത്തിന് ഭംഗം വരാതിരിക്കാൻ പോലീസ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു.
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ അറിയാം ? വരുന്നു പുതിയ സംവിധാനം
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാൻ പുതിയ സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ.ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന മരുന്നുകളിൽ ഇനി മുതൽ ക്യു.ആർ കോഡ് പതിപ്പിക്കും. ഈ കോഡ് സ്കാൻ ചെയ്താൽ മരുന്നുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ 300 ഇനം മരുന്നുകളിൽ ക്യു.ആർ കോഡ് പതിപ്പിക്കാനാണ് സർക്കാർ നീക്കം.
നൂറ് രൂപക്ക് മുകളിൽ വില വരുന്ന ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, ആന്റി- അലർജിക് മരുന്നുകൾ എന്നിവ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. വ്യാജ മരുന്നുകൾ വിപണിയിൽ കൂടി വരുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നതിന് ഇടെയാണ് പുതിയ നടപടി.നേരത്തെ അബോട്ട് കമ്പനി പുറത്തിറക്കുന്ന തൈറോനോം എന്ന മരുന്നിന്റെ വ്യാജൻ വിപണിയിൽ എത്തിയിരുന്നു. ഗ്ലെൻമാർക്കിന്റെ രക്സമ്മർദ ഗുളികയായ ടെൽമ എച്ചിന്റേയും വ്യാജൻ പുറത്തിറങ്ങിയിരുന്നു.
തുടർന്ന് ഈ വർഷം ജൂണിൽ ഫാർമ കമ്പനികളോട് മരുന്ന് വിവരങ്ങൾ അടങ്ങുന്ന ക്യൂ.ആർ കോഡ് പ്രൈമറി, സെക്കൻഡറി പായ്ക്കറ്റുകളിൽ പതിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില കമ്പനികൾ ഇപ്പോൾ ഈ രീതി സ്വീകരിക്കുന്നുണ്ട്.