Home Featured മൈസൂരു ദസറ:ഗജവീരന്മാരുടെ ആദ്യ സംഘം കൊട്ടാരത്തിലെത്തി

മൈസൂരു ദസറ:ഗജവീരന്മാരുടെ ആദ്യ സംഘം കൊട്ടാരത്തിലെത്തി

ബംഗളൂരു: ഒക്ടോബർ മൂന്ന് മുതല്‍ 12 വരെ നടക്കുന്ന മൈസൂരു ദസറയുടെ വിളംബര പ്രയാണം നടത്തിയ ഗജവീരന്മാരുടെ ആദ്യ ബാച്ച്‌ വെള്ളിയാഴ്ച മൈസൂരു കൊട്ടാരത്തില്‍ പ്രവേശിച്ചു.രാവിലെ 10നും 10.30നുമിടയിലെ മുഹൂർത്തത്തില്‍ പ്രത്യേക പൂജകളുടെ അന്തരീക്ഷത്തിലാണ് ആനകളെ വരവേറ്റത്. ഒമ്ബത് ആനകളാണ് ആദ്യ സംഘത്തിലുള്ളത്. ബാക്കി ഒമ്ബത് ആനകള്‍ അടുത്ത ഘട്ടത്തില്‍ കൊട്ടാരത്തിലെത്തും. മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രം മുഖ്യ പൂജാരി ശശിശേഖർ ദീക്ഷിത് നേതൃത്വം നല്‍കി.

ജില്ല ചുമതലയുള്ള മന്ത്രി ഡോ. എച്ച്‌.സി. മഹാദേവപ്പ, തൻവീർ സേട്ട് എം.എല്‍.എ എന്നിവർ പങ്കെടുത്തു. ബുധനാഴ്ച യാത്ര പുറപ്പെട്ട ആനകള്‍ വനംവകുപ്പിന്റെ ആരണ്യ ഭവൻ വളപ്പില്‍ വിശ്രമിച്ച ശേഷമാണ് മൈസൂരു കൊട്ടാരത്തില്‍ എത്തിയത്. ദസറ വരെ കൊട്ടാരത്തില്‍ കഴിയുന്ന ആനകള്‍ ഒക്ടോബർ 12ന് ജംബോ സവാരിയില്‍ പങ്കെടുത്ത ശേഷം ഒക്ടോബർ 15ന് ആന സങ്കേതത്തിലേക്ക് മടങ്ങും.

തുടയില്‍ സൂചി തുളച്ചു കയറി, കുട്ടിയെ 14 വര്‍ഷം നിരീക്ഷണത്തിലാക്കണമെന്ന് ആശുപത്രി: നിര്‍ദ്ദേശത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എക്‌സ്പര്‍ട്ട് പാനല്‍

കായംകുളം താലൂക്ക് ആശുപത്രിയില്‍ ജൂലൈ 19 ന് ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയില്‍ അത്യാഹിത വിഭാഗത്തിലെ കിടക്കയില്‍ നിന്ന് യാദൃശ്ചികമായി സൂചി തുളച്ചുകയറിയ സംഭവത്തില്‍ ആശുപത്രിയുടെ നിര്‍ദ്ദേശത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എക്‌സപെര്‍ട്ട് പാനല്‍.കുട്ടിയെ 14 വര്‍ഷം വരെ എച്ച്‌ഐവി അണുബാധയ സംബന്ധിച്ച്‌ നിരീക്ഷണം വേണമെന്ന നിര്‍ദ്ദേശം ആശങ്കയുണ്ടായ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജമുന വര്‍ഗീസിന്റെ നേതൃത്വത്തില്‍ അടിയന്തര എക്‌സ്‌പെര്‍ട്ട് പാനല്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോക്ടര്‍ ജൂബി ജോണ്‍, ആരോഗ്യവകുപ്പ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ്. ആര്‍. ദിലീപ് കുമാര്‍, ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആന്റി റിട്രോ വൈറല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയര്‍ ശിശുരോഗ വിദഗ്ധ ഡോ. ശാന്തി, മാവേലിക്കര ജില്ല ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രസാദ് എന്നിവരടങ്ങിയ എക്‌സ്‌പേര്‍ട്ട് പാനലാണ് കാര്യങ്ങള്‍ പരിശോധിച്ചത്.

അതേസമയം കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയ സൂചിയില്‍ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗ സാധ്യത ആണ് കല്‍പ്പിക്കാന്‍ കഴിയുന്നത്. എങ്കില്‍ പോലും പരിശോധനയിലൂടെ അടിയന്തിരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതായും, രക്ത പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് മുഖേന കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

കട്ടപിടിച്ച്‌ പഴകിയ രക്തത്തില്‍ നിന്നും എച്ച്‌ഐവി അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാല്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി മൂന്നാം മാസവും ആറാം മാസവും പുനര്‍ പരിശോധന നടത്താം. ഇത് വിലയിരുത്തി വിദൂരമായിട്ട് എങ്കിലും, അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന്, രോഗസാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുടര്‍ പരിശോധനയുടെ നിര്‍ദ്ദേശങ്ങള്‍ എന്നും എക്‌സ്‌പോര്‍ട്ട് പാനല്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.

c

You may also like

error: Content is protected !!
Join Our WhatsApp Group