Home Featured ദസറയ്ക്ക് ഇന്ന് തിരി തെളിയും ;ഇനി ആഘോഷ രാവുകൾ

ദസറയ്ക്ക് ഇന്ന് തിരി തെളിയും ;ഇനി ആഘോഷ രാവുകൾ

by ടാർസ്യുസ്

മൈസൂരു: കന്നഡ നാടിന്റെ ചരിത്രവും തനിമയും ഒത്തുചേർ ന്ന മൈസൂരു ദസറയ്ക്ക് ഇന്ന് ചാമുണ്ഡി ഹിൽസിൽ തിരിതെളി യും. കോവിഡ് പ്രതിരോധത്തി ന്റെ ഭാഗമായി തുടർച്ചയായ രണ്ടാം വർഷവും ലളിതമായാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുന്ന ത്. രാവിലെ 8.15 നും 8.45നും ഇട യിലുള്ള മുഹൂർത്തത്തിൽ ബിജെ പി നേതാവും മുൻ മുഖ്യമന്ത്രിയു മായ എസ്.എം.കൃഷ്ണ വിളക്ക് തെളിക്കുന്നതോടെ ദസറ ചടങ്ങു കൾ ആരംഭിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൾപ്പെടെ 100 പേർക്കാണ് ഉദ്ഘാടന ചട ങ്ങിലേക്ക് പ്രവേശനം അനുവദി ച്ചിരിക്കുന്നത്. ചടങ്ങ് ദസറയുടെ യുട്യൂബ് ചാനൽ വഴി തൽസമ യം സംപ്രേഷണം ചെയ്യും. 10 ദി വസം നീണ്ടുനിൽക്കുന്ന ദസറ ചടങ്ങുകൾ 15ന് അംബാവിലാസ് കൊട്ടാരത്തിൽ നടക്കുന്ന ജം ബോ സവാരിയോടെയാണ് സമാ പിക്കുക. സമാപന ചടങ്ങിൽ പര മാവധി 500 പേർക്കാണ് പ്രവേശ നം അനുവദിച്ചിരിക്കുന്നത്.

ആചാര ദർബാർ ഇന്ന്

വൊഡയാർ രാജാക്കന്മാരുടെ പാരമ്പര്യം വിളിച്ചോതുന്ന ആചാരദർബാർ ഇന്ന് അംബാവിലാസ്കൊട്ടാരത്തിൽ ആരംഭിക്കും. നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ 12 അടി ഉയരമുള്ള സുവർണ സിംഹാസനത്തിൽ ഉപവിഷ്ടനാ കുന്നതോടെയാണ് ആചാര ദർ ബാർ തുടങ്ങുക, കോവിഡ് നിയ ന്ത്രണങ്ങളുടെ ഭാഗമായി ആചാര ദർബാർ നേരിട്ട് കാണാൻ പൊ തുജനങ്ങൾക്ക് അവസരമില്ല. എഡി 1610ൽ വൊഡയാർ രാജ കുടുംബം തുടക്കമിട്ട ദസറ 412 വർഷങ്ങൾ പിന്നിട്ടു.

കൊട്ടാരത്തിലെ ദീപാലങ്കാരം

ദസറയുടെ ഭാഗമായി അംബാവിലാസ് കൊട്ടാരത്തിലൊരു ക്കിയ ദീപങ്ങൾ ഇന്ന് മിഴിതുറ ക്കും. വൈകിട്ട് 7 മുതൽ 9 വരെ യാണ് ദീപാലങ്കാരം കാണാൻ അവസരം. കൂടാതെ നഗരത്തിലെ പ്രധാന ജംഷനുകളിലും റോ ഡുകളിലും 100 കിലോമീറ്റർ ചുറ്റ ളവിൽ ദീപാലങ്കാരം ഒരുക്കി. കൊട്ടാരത്തിൽ ആചാര ദർ ബാർ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. സമാ പന ചടങ്ങ് നടക്കുന്ന 15നും പ്രവേശനം ഉണ്ടായിരിക്കില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group