ബെംഗളൂരു: മൈസൂരു ദസറ ഇത്തവണ വിപുലമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 2 വർഷത്തിന് ശേഷമാണ് ആഘോഷപരമായ നടത്തുന്നത്.ദസറ ആഘോഷങ്ങൾക്ക് മൈസൂരു വികസന അതോറിറ്റി 10 കോടി രൂപ നൽകും. ദസറ പ്രദർശനം സെപ്റ്റംബർ ആദ്യവാരം ആരംഭിക്കും.
മൈസൂരുവന് പുറമേ ശ്രീരംഗ പട്ടണം, ചാമരാജ് നഗർ എന്നിവിടെങ്ങളിൽ പ്രാദേശിക ദസറ ചടങ്ങുകൾ ആചരിക്കും. സർക്കാർ സഹായത്തിന് പുറമേ സ്പോ lൺസർഷിപ് വഴിയും ചടങ്ങുകൾക്കുള്ള തുക കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മൈസൂരു ടൂറിസം സർക്യൂട്ട് സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റ ടിക്കറ്റിൽ സന്ദർശിക്കാനുള്ള പാക്കേജ് ഉൾപ്പെടുന്നതാണ് ടൂറിസം സർക്യൂട്ട്.
ടാറ്റ ഓക്കെ ബൈ ബൈ… ഇന്ത്യ വിട്ട് വിദേശങ്ങളില്‍ ചേക്കേറുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നു, പൗരത്വം ഉപേക്ഷിച്ചവര്‍ കൂടുതലായി ഇഷ്ടപ്പെടുന്ന പത്ത് രാജ്യങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളുടെ പൗരന്‍മാരാകാന്‍ കൂടുതല്‍ പേര്‍ താത്പര്യം കാട്ടുന്നു.കഴിഞ്ഞ ദിവസം ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നല്‍കിയ വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. 2021ല്‍ 1.6 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചു എന്നാണ് മന്ത്രി ലോക്സഭയെ അറിയിച്ചത്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംപി ഹാജി ഫസ്ലുര്‍ റഹ്മാന്റെ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ്
ഇക്കാര്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രിനിത്യാനന്ദ് റായി അറിയിച്ചത്. രാജ്യം വിട്ടവരുടെ എണ്ണവും അവര്‍ തിരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയും മന്ത്രി പുറത്ത് വിട്ടു. 2021ല്‍ രാജ്യം വിട്ടവര്‍ പൗരത്വം സ്വീകരിച്ചത് കൂടുതലും അമേരിക്കയില്‍ നിന്നുമാണ്. മറ്റു രാജ്യങ്ങളുടെ പേരും, പൗരത്വം സ്വീകരിച്ചവരുടെ എണ്ണവും ചുവടെ…
1. യു എസ് എ 78,284
2. ഓസ്‌ട്രേലിയ 23,533
3. കാനഡ 21,597
4. യുണൈറ്റഡ് കിംഗ്ഡം 14,637
5. ഇറ്റലി 2 5,986
6. ന്യൂസിലാന്‍ഡ് 2,643
7. സിംഗപ്പൂര്‍ 2,516
8. ജര്‍മ്മനി 2,381
9. നെതര്‍ലാന്‍ഡ്സ് 2,187
10. സ്വീഡന്‍ 1,841
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ കണക്കനുസരിച്ച് പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ അളവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2019ല്‍ 1,44,017 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. 2021 സെപ്തംബര്‍ 30 ന് മുന്‍പുള്ള ഏഴ് വര്‍ഷത്തില്‍ 8.5 ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര മന്ത്രി കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.