Home Featured ഇലക്ട്രോണിക് മാലിന്യങ്ങൾ കൊണ്ട് ശിൽപങ്ങൾ നിർമിക്കുന്ന പദ്ധതിയുമായി മൈസൂരു സിറ്റി കോർപറേഷൻ

ഇലക്ട്രോണിക് മാലിന്യങ്ങൾ കൊണ്ട് ശിൽപങ്ങൾ നിർമിക്കുന്ന പദ്ധതിയുമായി മൈസൂരു സിറ്റി കോർപറേഷൻ

മൈസൂരു: മാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ മൈസൂരു സിറ്റി കോർപറേഷൻ ഇലക്ട്രോണിക് മാലിന്യങ്ങൾ കൊണ്ട് മനോഹര ശിൽപങ്ങൾ നിർമിക്കുന്ന പദ്ധതിയുമായി രംഗത്ത്. എംസിസി ആസ്ഥാനം, പാർക്കുകൾ, സോണൽ ഓഫിസുകൾ എന്നിവയ്ക്ക് മുന്നിലാണ് ഇ മാലിന്യം കൊണ്ട് നിർമിച്ച ശിൽപങ്ങൾ സ്ഥാപിച്ചത്. പഴയ സിഡികൾ, കംപ്യൂട്ടറുകൾ, കീബോർഡുകൾ, വിവിധ വയറുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് മാതൃകകൾ തീർത്തത്.

വിദ്യാരണ്യപുരയിലെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് ശിൽപങ്ങൾ നിർമിച്ചതെന്ന് മേയർ ശിവകുമാർ പറഞ്ഞു. വാർഡ് തലത്തിലേക്കും പദ്ധതി വ്യാപിപ്പിച്ച് കൂടുതൽ പേർക്ക് ബോധവൽകരണം നൽകും.

വിമാനത്തിനുള്ളില്‍ സഹയാത്രികന്‍റെ കാബിന്‍ ഹാന്‍ഡ് ബാഗ് മോഷണം; 37കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി : വിമാനത്തിനുള്ളില്‍ സഹയാത്രികന്‍റെ കാബിന്‍ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രാജസ്ഥാന്‍ സ്വദേശിയായ വെബ് ഡിസൈനറായ 37 കാരന്‍ അറസ്റ്റില്‍.മുംബൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിലാണ് മോഷണം നടന്നത്.ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയായിരുന്നു മോഷണം. ജോധ്പൂരില്‍ നിന്ന് വെബ് ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോധപൂരില്‍ ഭക്ഷണശാല നടത്തുന്ന ഹരി ഗാര്‍ഗ് എന്ന യുവാവാണ് അറസ്റ്റിലായത്.

ഡെറാഡൂണ്‍ സ്വദേശിയായ യാത്രക്കാരന്‍റെ പരാതിയിലാണ് നടപടി. ക്യാബിന്‍ ബാഗ് മോഷണം പോയതായി ഇയാള്‍ ഇ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സഹയാത്രികനെക്കുറിച്ചുള്ള സംശയവും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ സംശയകരമായി ബാഗുമായി പോകുന്ന ആളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group