Home Featured മൈസൂരുവിൽ രാത്രികാല ടൂറിസം പദ്ധതിയുമായി ജില്ലാ ഭരണകൂടം.

മൈസൂരുവിൽ രാത്രികാല ടൂറിസം പദ്ധതിയുമായി ജില്ലാ ഭരണകൂടം.

മൈസൂരു : സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൈസൂരുവിന്റെ ടൂറിസം രംഗത്തെ സാധ്യതകൾ വിപുലീകരിക്കാൻ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മൈസൂരുവിൽ രാത്രികാല ടൂറിസം ആരംഭിക്കാനാണ് പദ്ധതി. മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുക എന്നതാണ് ഇതിൽ പ്രധാനം.നിലവിൽ, വൈകീട്ട് ആറോടെ കൊട്ടാരം അടക്കം മൈസൂരുവിലെ ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടയ്ക്കും.

അതിനാൽ, രാത്രി സന്ദർശകർക്ക് കാര്യമായൊന്നും കാണാനില്ല. ഇതിനുപരിഹാരമായാണ് രാത്രികാല ടൂറിസം കൊണ്ടുവരാൻ ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെ.എം. രാജേന്ദ്ര പറഞ്ഞു.മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് കൊട്ടാരം ബോർഡ് അധികൃതർക്ക് മുമ്പാകെ നിർദേശം സമർപ്പിച്ചിട്ടുണ്ട്. മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഈ രീതി നടപ്പാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാത്രിയിൽ വിനോദ സഞ്ചാരികളുടെ പ്രത്യേകിച്ചും സ്ത്രീകൾ, മുതിർന്ന പൗരൻമാർ, കുട്ടികൾ എന്നിവരുടെ സുരക്ഷയുറപ്പാക്കാൻ നഗരത്തിൽ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മൈസൂരു എം.പി. പ്രതാപസിംഹ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ഡെപ്യൂട്ടി കമ്മിഷണർ ചർച്ച നടത്തിയിരുന്നു.

കോടതി കയറിയ കേസില്‍ ഒത്തുതീര്‍പ്പ് ! എഞ്ചിനീയര്‍ക്ക് രണ്ട് ഭാര്യമാര്‍, ആഴ്ചയില്‍ മൂന്ന് ദിവസം വീതം ഓരോരുത്തര്‍ക്ക്

ബഹുഭാര്യാത്വം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഒന്നില്‍ കൂടുതല്‍ പങ്കാളികളുള്ളവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്.വിവാഹ ശേഷം പങ്കാളിയ്ക്ക് മറ്റ് ബന്ധങ്ങള്‍ കണ്ടെത്തുന്നതും, തര്‍ക്കം കോടതിയില്‍ എത്തുന്നതും ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ രണ്ട് ഭാര്യമാരുള്ള എഞ്ചിനീയര്‍ വിചിത്രമായ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്കാണ് വിധേയനായത്.

മൂന്ന് ദിവസം വീതം ഓരോരുത്തരുടേയും കൂടെ കഴിയാനാണ് പുരുഷനെ ഭാര്യമാര്‍ അനുവദിച്ചത്. ഏഴാമത്തെ ദിവസം അയാളുടെ സ്വകാര്യതയ്ക്കും അവര്‍ സമയം നല്‍കി.ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറെ 2018ലാണ് ഗ്വാളിയോറില്‍ നിന്നുള്ള സീമ വിവാഹം ചെയ്തത്. രണ്ട് വര്‍ഷം ദമ്ബതികള്‍ ഒരുമിച്ച്‌ താമസിച്ചു. അപ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ സീമയെ ഗ്വാളിയോറിലേക്ക് ഭര്‍ത്താവ് കൊണ്ടുവന്നു.

ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ടായിരുന്നു. ഭാര്യയേയും കുഞ്ഞിനെയും ഗ്വാളിയോറിലെത്തിച്ച ശേഷം തിരികെ ജോലി സ്ഥലത്ത് എത്തിയ എഞ്ചിനീയര്‍ ഓഫീസിലെ സഹപ്രവര്‍ത്തയുമായി അടുത്തു. അവരോടൊപ്പം ഒന്നിച്ച്‌ താമസിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ മകള്‍ പിറന്ന ശേഷമാണ് ഭര്‍ത്താവിന്റെ അവിഹിതം ആദ്യ ഭാര്യ തിരിച്ചറിഞ്ഞത്.

രണ്ടാം വിവാഹത്തെക്കുറിച്ച്‌ അറിഞ്ഞ സീമ ഭര്‍ത്തിവില്‍ നിന്നും വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഡിവോഴ്സിന്റെ ഭാഗമായുള്ള കൗണ്‍സിലിംഗ് സെഷനുകളില്‍ വച്ച്‌ ഇവര്‍ വീണ്ടും ഒന്നായി. ഭര്‍ത്താവിനോട് ക്ഷമിച്ച സീമ ഭര്‍ത്താവ് ആഴ്ചയെ മൂന്ന് ഭാഗങ്ങളായി വിഭജിക്കണമെന്നായിരുന്ന ഒത്തു തീര്‍പ്പ് വ്യവസ്ഥ വച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമില്‍ രണ്ട് ഫ്ളാറ്റെടുത്ത എഞ്ചിനീയര്‍ രണ്ട് ഭാര്യമാരുമായി മൂന്ന് ദിവസങ്ങള്‍ വീതം ചെലവഴിക്കാന്‍ ആരംഭിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group