ബംഗളൂരു: വിദ്യാര്‍ഥിനികള്‍ വൈകിട്ട് ആറരക്ക് ശേഷം പുറത്തിറങ്ങരുതെന്ന ഉത്തരവില്‍ മാറ്റം വരുത്തി മൈസൂരു സര്‍വകലാശാല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ നിയന്ത്രണം എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമാക്കിക്കൊണ്ടാണ് പുതുക്കിയത്.
പുതിയ ഉത്തരവ് പ്രകാരം വൈകീട്ട് ആറരക്ക് ശേഷം വിദ്യാര്‍ഥികളാരും മാനസ ഗംേഗാത്രി കാമ്ബസിലേക്ക് പോകരുത്. കൂടാതെ കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.
കേരളത്തിൽ നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ബീഹാർ
പൊലീസിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് നേരത്തെ സര്‍വകലാശാലയുടെ വാദിച്ചിരുന്നു. വൈകിട്ട് ആറുമുതല്‍ ഒമ്ബതുവരെ എല്ലാ ദിവസവും കാമ്ബസില്‍ അധിക സുരക്ഷ ഉദ്യോഗസ്ഥര്‍ പെട്രോളിംഗ് നടത്തുമെന്നും സര്‍വകലാശാല പറഞ്ഞു.
അതേസമയം, കൂട്ടബലാത്സംഗത്തില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചുേപരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് ചാമുണ്ഡി ഹില്‍സിന് സമീപത്തുവെച്ച് കൂട്ടുകാരനെ ആക്രമിച്ചശേഷം എം.ബി.എ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവ് മൊഴി നല്‍കിയിരുന്നു. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഒടെയാണ് ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍ നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിെന്റ തലക്കടിച്ചു. ബോധം വന്നപ്പോള്‍ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടില്‍നിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവന്‍ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിെന്റ മൊഴി. ബലാത്സംഗത്തിെന്റ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം യുവാവിെന്റ ഫോണില്‍നിന്നും പിതാവിനെ വിളിച്ച് പ്രതികള്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പറയുന്നു.