Home Featured ബംഗളൂരു:മലയാളി യുവാവിനെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

ബംഗളൂരു:മലയാളി യുവാവിനെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

ബംഗളൂരു: മൈസൂരുവില്‍ മലയാളി യുവാവിനെ കെട്ടിട നിര്‍മാണത്തിനെടുത്ത കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ഹെബ്ബാള്‍ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റേഴ്സ് ഉടമ മൈസൂരു വിജയനഗര്‍ സെക്കൻഡ് സ്റ്റേജില്‍ താമസിക്കുന്ന തൃശൂര്‍ പട്ടിക്കാട് കൈപ്പനാല്‍ കെ.എം. ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാനാണ് (35) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കാനായി വീട്ടില്‍നിന്ന് പുറത്തിറങ്ങിയതായിരുന്നു ക്രിസ്റ്റോ. ഞായറാഴ്ച രാവിലെ വിജയനഗര്‍ ലേണേഴ്സ് കോളജിന് സമീപത്ത് അപ്പാര്‍ട്മെന്റ് നിര്‍മാണത്തിനായി പൈലിങ് നടത്തിയ കുഴിയില്‍വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിജയനഗര്‍ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജെ.എസ്.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി കഴിഞ്ഞ ദിവസം സംസ്കരിച്ചു. വര്‍ഷങ്ങളായി കുടുംബസമേതം വിജയനഗറില്‍ താമസിക്കുകയാണ് ക്രിസ്റ്റോയുടെ കുടുംബം. പിതാവിന്റെ വ്യവസായ സ്ഥാപനത്തിലായിരുന്നു ജോലി. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ക്രിസ്റ്റോയുടെ ഭാര്യാപിതാവ് തമിഴ്നാട് നീലഗിരി അമ്ബലമൂല കണ്ണമ്ബുറത്ത് കെ.കെ. അബ്രഹാം മൈസൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് തിങ്കളാഴ്ച പരാതി നല്‍കിയിട്ടുണ്ട്.

നാലടി മാത്രം താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനാല്‍ തന്നെ കുഴിയില്‍ വീണാണ് മരണമെന്നത് അവിശ്വസനീയമാണ്. തലക്കുപിറകില്‍ രക്തം വന്ന രൂപത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നു. സന്തോഷത്തോടെ ഭാര്യക്കും മകനുമൊപ്പം കഴിഞ്ഞുവന്നിരുന്ന ക്രിസ്റ്റോക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നില്ല. ആരില്‍നിന്നും ഭീഷണിയും ഉണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ട്. മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ഗതാഗതക്കുരുക്കും അപകട സാധ്യതയും; മൂന്നാറിലെ അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടി

മൂന്നാറില്‍ പൊതുസ്ഥലത്ത് ഗതാഗതതടസമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടിയുമായി പൊലീസ്.മൂന്നാര്‍ – ടോപ് സ്റ്റേഷന്‍ റോഡില്‍ ഫോട്ടോ പോയിന്റ് മുതല്‍ കുണ്ടള വരെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള കുതിര സവാരിക്കാര്‍ക്കാണ് ദേവികുളം പൊലീസ് നോട്ടിസ് നല്‍കിയത്. മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ അനുമതിപത്രമില്ലാതെ നടത്തുന്ന സവാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണു നോട്ടീസില്‍ പറയുന്നത്.അനുമതിയില്ലാതെ സഞ്ചാരികളെ കുതിരപ്പുറത്ത് കയറ്റി പ്രധാന റോഡിലൂടെ സവാരി നടത്തുന്നതുമൂലം ഫോട്ടോ പോയിന്റ്, കൊരണ്ടക്കാട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മണിക്കൂറുകളുടെ ഗതാഗത കുരുക്ക് ഉണ്ടാകുന്നത് പതിവാണ്.

കുതിരകളുടെ വിസര്‍ജ്യങ്ങള്‍ പ്രധാന റോഡിലും വശങ്ങളിലും കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതിനാലും പതിവായുണ്ടാകുന്ന ഗതാഗതക്കുരുക്കും അപകട സാധ്യതയും കണക്കിലെടുത്താണ് നോട്ടീസ് നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.ഫോട്ടോ പോയിന്റ് മുതല്‍ കുണ്ടള വരെ മുപ്പതിലധികം കുതിരകളെയാണ് സവാരിക്കായി ഉപയോഗിക്കുന്നത്. പിഞ്ചു കുട്ടികളടക്കമുള്ള സഞ്ചാരികളെ കുതിരപ്പുറത്തു കയറ്റി അമിതവേഗത്തില്‍ സവാരി നടത്തുന്നത് ഒരു സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പാതയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വിനോദ സഞ്ചാരികളുടെ അഞ്ചു വാഹനങ്ങള്‍ക്ക് കുതിരകളുടെ ചവിട്ടേറ്റു കേടുപാടുകള്‍ സംഭവിച്ചിരുന്നു.

മാട്ടുപ്പെട്ടി മേഖലയില്‍ നിന്നും ദേവികുളം പൊലീസ് സ്റ്റേഷന്‍ ഏറെ ദൂരെയായതിനാല്‍ അഞ്ചു സംഭവങ്ങളിലും സഞ്ചാരികള്‍ പരാതി നല്‍കാതെ മടങ്ങുകയാണ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group