Home Featured ബെംഗളൂരു : റെയിൽവേ സ്റ്റേഷനുസമീപം ഉപേക്ഷിച്ച പെട്ടികൾ ഭീതിപടർത്തി

ബെംഗളൂരു : റെയിൽവേ സ്റ്റേഷനുസമീപം ഉപേക്ഷിച്ച പെട്ടികൾ ഭീതിപടർത്തി

ബെംഗളൂരു : ശിവമോഗ റെയിൽവേ സ്റ്റേഷനുസമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ രണ്ട് പെട്ടികൾ ഭീതിപടർത്തി. പോലീസെത്തി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചു. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നടത്തി.റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിലിനുസമീപം ചാക്കിൽ പൊതിഞ്ഞനിലയിലായിരുന്ന പെട്ടികൾ ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളികളാണ് പോലീസിനെ വിവരമറിയിച്ചത്.ബംഗ്ലാദേശിൽ നിർമിച്ചതാണെന്ന കുറിപ്പ് പെട്ടികൾക്കൊപ്പമുണ്ടായിരുന്നു. ബെംഗളൂരുവിൽനിന്നുമെത്തുന്ന വിദഗ്ധസംഘം പെട്ടികൾ പരിശോധിക്കുമെന്ന് ശിവമോഗ പോലീസ് പറഞ്ഞു.

ക്ഷേമ പെൻഷൻ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് നീക്കം തുടങ്ങി

തിരുവനന്തപുരം*:സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്കകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ് നീക്കം തുടങ്ങി.കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് മാസത്തെ പെൻഷൻ വിതരണത്തിനുള്ള 2000 കോടി ഉടനെ കണ്ടെത്തണം.നവകേരള ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്.

സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണമെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്നാണ് മറ്റ് വഴി അന്വേഷിക്കുന്നത്.ഡിസംബര്‍ വരെ സംസ്ഥാനത്തിനെടുക്കാൻ അനുവാദമുള്ള കടത്തില്‍ 52 കോടി മാത്രമാണ് ഇനി ബാക്കിയുള്ളത്. കൂടുതല്‍ തുകക്കുള്ള ബില്ല് മാറി എടുക്കുന്നതില്‍ ട്രഷറി നിയന്ത്രണവും തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group