മൈസൂരു :മൈസൂരുവിലെ ട്രിൻ ട്രിൻ സൈക്കിൾ ഷെയറിങ് പദ്ധതി 5 വർഷം പിന്നിട്ടതോടെ കൂടുതൽ സൈക്കിളുകളും സൈക്കിൾ പാതകളുമൊരുക്കി മൈസൂരു സിറ്റി കോർപറേഷൻ. സൈക്കിളുകൾ സൂക്ഷിക്കാൻ 100 ഡോക്കിങ് സ്റ്റേഷനുകൾ കൂടിയാണ് പുതുതായി സ്ഥാപിക്കുന്നത്. നിലവിൽ 450 സൈക്കിളുകളാണ് 48 ഡോക്കിങ് സ്റ്റേഷനുകളിലായുള്ളത്. 2017ൽ ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ 5,000 സ്ഥിരം അംഗങ്ങളുണ്ട്. ട്രിൻ ട്രിൻ മൊബൈൽ ആപ് വഴി 350 രൂപ അംഗത്വ ഫീസ് നൽകിയാൽ സ്മാർട്ട് കാർഡ് ലഭിക്കും.ആദ്യത്തെ ഒരു മണിക്കൂർ സൗജന്യ യാത്രയും തുടർന്നുള്ള 2 മണിക്കൂറിന് 5 രൂപയുമാണ് നിരക്ക് സൈക്കിൾ യാത്രക്കാർക്ക് മാത്രമായി 4 പാതകളാണ് നിർമിക്കുന്നത്. ജെഎൽബി റോഡ്, സീതാ വിലാസ് റോഡ്, ബൊഗാദി റോഡ്, വിശ്വമാനവ റോഡ്, കൃഷ്ണരാജ ബൊളിവാഡ് റോഡ്, ചമരാജ് ജോടി റോഡ്, ന്യൂ കാന്താരാജ് അർസ് റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പാത നിർമിക്കുന്നത്.