Home Featured മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത ; 27 നു മുൻപായി സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ മെട്രോ റെയിൽ കോർപറേഷൻ

മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത ; 27 നു മുൻപായി സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ മെട്രോ റെയിൽ കോർപറേഷൻ

by ടാർസ്യുസ്

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത, സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ ജൂൺ 27 അവസാന തീയതി ആയി മെട്രോ റെയിൽ കോർപറേഷൻ സ്വയം പ്രഖ്യാപിച്ചു.

ഇതുപ്രകാരം ജൂൺ 27 ഓടുകൂടി സുരക്ഷാ പരിശോധനകൾക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.

റെയിൽവേ സുരക്ഷാ ചുമതലയുള്ള കമ്മീഷണർ ആണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന നടത്തി അനുമതിപത്രം നൽകേണ്ടത്.

പ്രാഥമിക അപേക്ഷ മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, പരിശോധനയിൽ കണ്ടെത്തിയ എല്ലാ പോരായ്മകളും നികത്തി ജൂൺ 27 കൂടി വിദഗ്ധ പരിശോധനയ്ക്ക് പൂർണ സജ്ജമാകും എന്നും മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group