ബെംഗളൂരു കുടക് ഉൾപ്പെടെ കർണാടകയിലെ ഭൂരിഭാഗം അതിർത്തികളിലെയും യാത്രാ നിയന്ത്രണം നീങ്ങിയിട്ടും മൈസൂരുവിൽ നിന്നു നിലമ്പൂർ ഭാഗത്തേക്കുള്ള കേരള ആർടി സി ബസുകൾ ഓടിത്തുടങ്ങിയിട്ടില്ല. തമിഴ്നാട് അതിർത്തി കൂടി പങ്കിടുന്ന ഇവിടെ വനമേഖല യിലൂടെ ബസ് കടത്തി വിടുന്നതിൽ തടസ്സം തുടരുന്നുണ്ടെന്ന് ആർടിസി അധികൃതർ പറയുന്നു. ഇതെത്തുടർന്നു ബെംഗളുരുവിൽ നിന്നുള്ള 5 സർവീസുകളാണ് നിലച്ചത്. ബെംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നുള്ള കേരള ആർടിസി ബസുകൾ
ഗുണ്ടൽപേട്ട് ബത്തേരി വഴിയും കുട്ട മാനന്തവാടി വഴിയുമാണ്. ഇപ്പോൾ സർവീസ് നടത്തുന്നത്.
ബെംഗളൂരുവിൽ നിന്നുള്ള നിലമ്പൂർ, കോട്ടയം, തൃശൂർ, പാലാ. ഗുരുവായൂർ ബസുകളാണ് മൈസൂരു ഗൂഢല്ലൂർ വഴി സർ വീസ് നടത്തിയിരുന്നത്. മറ്റിടങ്ങളിലേക്കുള്ള സർവീസുകളെല്ലാം പുനഃസ്ഥാപിക്കുമ്പോഴും ഈ ബസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.ഇതുവഴിയുള്ള ബെംഗളൂരു കോട്ടയം ഡീലക്സ് കഴിഞ്ഞയാഴ്ചയാണ് ഓടിത്തുടങ്ങിയത്. നിയന്ത്രണം പൂർണമായും നീങ്ങാത്തതിനാൽ സർവീസ് തൽക്കാലത്തേക്കു നിർത്തിവച്ചിരിക്കുകയാണ്.