ചെന്നൈ; മൈസൂരു കൂട്ടബലാത്സംഗ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ അഞ്ച് പ്രതികളെ തമിഴ്നാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തതായി ഇന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇവര്‍ വിദ്യാര്‍ത്ഥികളാണെന്ന തരത്തിലുള്ള ആദ്യം വാര്‍ത്തകള്‍. എന്നാല്‍ അറസ്റ്റിലായവര്‍ പഴക്കച്ചവടക്കാരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് സൂചന.
സംഭവം നടന്ന സമയത്തെ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണെന്ന തരത്തിലുള്ള സൂചനകളായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആണെന്നും ഇവരില്‍ മലയാളികള്‍ ഉണ്ടെന്ന തരത്തിലുമുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. മൈസൂരുവില്‍ പഠിക്കുന്ന പ്രതികള്‍ സംഭവ ശേഷം മുങ്ങുകയായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.
ഓഗസ്റ്റ് 30 ന് ബെംഗളൂരുവിലെ ഇറച്ചി കടകൾ അടച്ചുപൂട്ടാൻ ബിബിഎംപി ഉത്തരവ്
എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ഇന്ന് രാവിലെയോടെ അഞ്ച് പേര്‍ തമിഴ്നാട്ടില്‍ നിന്നും പിടിയിലാവുകയായിരുന്നു. അറസ്റ്റിലായവര്‍ വിദ്യാര്‍ത്ഥികള്‍ അല്ലെന്നും പഴക്കച്ചവടം നടത്തുന്നവരാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സൂചന. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. പിടിയിലാവര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്. ഇവര്‍ പലപ്പോഴും മൈസൂരില്‍ വന്ന് പേകുന്നവരായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം നടന്ന ദിവസം പ്രതികള്‍ ചാമുണ്ഡി ഹില്‍സ് പ്രദേശത്ത് ഇവര്‍ കൂട്ടം ചേര്‍ന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തമിഴ്നാട്ടിലും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്. അതേസമയം വൈകീട്ടോടെ കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് വിശദീകരിക്കുമെന്നാണ് വിവരം.
മൈസൂർ കൂട്ടബലാത്സംഗം; പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ വെടിവെച്ച്: എച്ച്.ഡി. കുമാരസ്വാമി
ചൊവ്വാഴ്ച രാത്രിയായിരുന്നു ചാമുണ്ഡി ഹില്‍സ് പ്രദേശത്ത് വെച്ച് മഹാരാഷ്ട്ര സ്വദേശിയായ 22 കാരിയായ എംബിഎ വിദ്യാര്‍ത്ഥി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തിനെ അടിച്ച് ബോധരഹിതനാക്കിയ ശേഷമായിരുന്നു അരും ക്രൂരത. കുറ്റിക്കാട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അവിടെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പിറ്റേന്ന് പ്രദേശവാസികളാണ് യുവാവിനേയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്.