Home Featured അൽഫാമിനും മന്തിക്കുമൊപ്പം ഇനി നോൺവെജ് മയോണൈസ് വിളമ്പില്ല; ഒഴിവാക്കാൻ തീരുമാനം .

അൽഫാമിനും മന്തിക്കുമൊപ്പം ഇനി നോൺവെജ് മയോണൈസ് വിളമ്പില്ല; ഒഴിവാക്കാൻ തീരുമാനം .

തിരുവനന്തപുരം : ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകള്‍ വിളമ്പില്ല.പകരം വെജിറ്റബിള്‍ മയോണൈസ് ആകും ലഭ്യമാകുക.കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.

വിഷരഹിത ഭക്ഷണം ഉറപ്പാക്കാന്‍ അനിവാര്യമായ പരിശോധനകള്‍ക്ക് ബേക്കിന്റെ പിന്തുണ ഉണ്ട്. സര്‍ക്കാരിന്റെ നല്ല ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് ബേക്കറികളില്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവര്‍ പറഞ്ഞു.

ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അല്‍ഫാം, കുഴിമന്തി, ഷവർമ പോലുള്ള ഭക്ഷണത്തോടൊപ്പം നല്‍കുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവില്‍ മാനദണ്ഡങ്ങളില്ല . മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളില്‍ ചെന്ന് ഭക്ഷ്യ വിഷബാധയ്‌ക്ക് ഇടയാക്കിയേക്കാമെന്നും ബേക്ക് ആശങ്ക പങ്കുവച്ചു.

കേരളത്തില്‍ 2 ജില്ലയില്‍ കൂടി ജിയോ 5ജി എത്തി; 61 രൂപക്ക് ‘അണ്‍ലിമിറ്റഡ് ഡാറ്റ’

ജിയോയും എയര്‍ടെലും രാജ്യമെമ്ബാടുമായി മത്സരിച്ച്‌ 5ജി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി.ഗൂരുവായൂര്‍ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡേറ്റയും ഇപ്പോള്‍ ലഭിക്കും.

5ജി ലഭിക്കാന്‍ ജിയോ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോണ്‍ 5ജി പിന്തുണക്കുന്നതായിരിക്കണം എന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം. കൂടാതെ, ഫോണില്‍ പോസ്റ്റ്പെയ്ഡ് കണക്‌ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീചാര്‍ജോ ചെയ്തിരിക്കണം. നിങ്ങള്‍ കൂടുതല്‍ സമയവും 5ജി കവറേജുള്ള സ്ഥലത്താണെങ്കില്‍, ജിയോ വെല്‍കം ഓഫര്‍ ലഭിക്കും. അപ്പോള്‍ പരിധിയില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് നിങ്ങള്‍ക്ക് ആസ്വദിക്കാം.

5ജി അപ്ഗ്രേഡ് ഡാറ്റാ പ്ലാന്‍:അതേസമയം, ജിയോ പുതിയ 5ജി അപ്ഗ്രേഡ് ഡാറ്റാ പ്ലാനും കാര്യമായ പരസ്യമില്ലാതെ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പുതിയ ഡാറ്റ പാക്ക്, 5ജിയുള്ള മേഖലകളില്‍ പരിധിയില്ലാത്ത 5G ഡാറ്റ നല്‍കും. ഈ പ്ലാന്‍ എന്തൊക്കെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.പുതിയ ജിയോ 5G അപ്‌ഗ്രേഡ് പ്ലാനിന് 61 രൂപയാണ് നല്‍കേണ്ടത്, കൂടാതെ അത് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5G ഡാറ്റയും നല്‍കുന്നു.

ഇതിനൊപ്പം, 6 ജിബി അതിവേഗ 4 ജി ഡാറ്റയും ലഭിക്കും.ഈ പ്ലാന്‍ ഒരു ആഡ്-ഓണ്‍ പാക്കാണ്, അതിനര്‍ത്ഥം, ഒരു മാസമോ അതില്‍ കുറവോ പരിധിയുള്ള ഒരു പ്രധാന പ്ലാന്‍ നിങ്ങളുടെ ഫോണില്‍ ആക്ടീവായി ഉണ്ടെങ്കില്‍ മാത്രമോ ഈ റീചാര്‍ജ് ചെയ്യേണ്ടതുള്ളൂ. പുതിയ ഡാറ്റ പ്ലാന്‍ 119 രൂപ മുതലുള്ള പ്ലാനുകള്‍ക്കൊപ്പം ചെയ്യാവുന്നതാണ്. ജിയോ ട്രൂ 5 ജി ഉള്ള നഗരങ്ങളിലും ജിയോ വെല്‍ക്കം ഓഫറില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാം.

അതിനാല്‍, നിങ്ങളുടെ പ്രദേശത്ത് 5G ലഭിക്കുന്നുണ്ടെങ്കില്‍ ഇതിനകം നിങ്ങള്‍ ട്രയലിന്റെ ഭാഗമാണെങ്കില്‍, കമ്ബനിയുടെ വെബ്‌സൈറ്റ് വഴിയോ MyJio ആപ്പ് വഴിയോ നിങ്ങള്‍ക്ക് 61 രൂപ ഡാറ്റ പ്ലാന്‍ ആക്‌സസ് ചെയ്യാം.ജിയോ 5G SA (Standalone) ഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ 700MHz, 3500MHz, 26GHz എന്നീ 5G സ്പെക്‌ട്രം ബാന്‍ഡുകളാണ് ജിയോക്കുള്ളത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി കാരിയര്‍ അഗ്രഗേഷനും ജിയോ 5ജി പിന്തുണയ്ക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group